missile
  • ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം
  • ആക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി
  • ഇസ്രയേല്‍ പ്രതിരോധ സേന ആക്രമണം സ്ഥിരീകരിച്ചു

യെമനില്‍ നിന്ന് ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം. ഇസ്രയേലിലെ വിവിധ ഇടങ്ങളില്‍ ആക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. ഇസ്രയേല്‍ പ്രതിരോധ സേന ആക്രമണം സ്ഥിരീകരിച്ചു. മിസൈല്‍ ആകാശത്ത് വച്ച് തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികള്‍ പ്രത്യാഘാതം നേരിടുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് അറിയിച്ചു. 2023 ഒക്ടോബറില്‍ തുടങ്ങിയ യുദ്ധത്തിന് ശേഷം ഹൂതികള്‍ നിരവധി മിസൈലുകളും ഡ്രോണുകളുമാണ് ഇസ്രയേലിനെതിരെ പ്രയോഗിച്ചത്. 

അതേ സമയം ഗാസയില്‍ അറുപത് ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ക്ക് ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസി‍ഡന്റ് ഡോണള്‍ഡ‍് ട്രംപ്. ഇസ്രയേലികളുമായുള്ള ട്രംപിന്റെ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. അറുപത് ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് ട്രംപ് അറിയിച്ചു. ഖത്തര്‍, ഈജിപ്ത് തുടങ്ങിയവരുമായി സമാധാനം ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പോസ്റ്റില്‍ വ്യക്തമാക്കി. പശ്ചിമേഷ്യയ്ക്ക് നല്ലത് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പുതിയ ഡീല്‍ ഹമാസ് സ്വീകരിക്കേണ്ടിവരുമെന്നും ട്രംപ്  അറിയിച്ചു.

ENGLISH SUMMARY:

emen-backed missiles were reportedly launched towards Israel, triggering air raid sirens in various locations across the country. The Israel Defense Forces (IDF) confirmed the attack, with reports indicating the missile was intercepted in mid-air. Israeli Defense Minister Israel Katz stated that the Houthis would face repercussions for the action. Since the conflict began in October 2023, the Houthis have launched numerous missiles and drones against Israel.