സന്യാസി ഞണ്ടുകളെ കടത്താൻ ശ്രമിച്ച മൂന്ന് ചൈനീസ് യുവാക്കൾ പിടിയിൽ. അമാമി ദ്വീപിൽ നിന്നാണ് 160 കിലോഗ്രാം സന്യാസി ഞണ്ടുകളെ പിടികൂടിയത്. ജപ്പാനിലെ ഒകിനാവയിൽ നിന്നുമാണ് യുവാക്കള്‍ പിടികൂടിയത്. ഓഷിമ ദ്വീപിലെ പ്രമുഖ ഹോട്ടലിലാണ് യുവാക്കൾ സന്യാസി ഞണ്ടുകളുമായി തങ്ങാൻ എത്തിയത്. ആറ് സ്യൂട്ട് കേസുകൾ നിറയെ സന്യാസി ഞണ്ടുകളായിരുന്നു.
സ്യൂട്ട്കേസുകളിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ സന്യാസി ഞണ്ടുകളെ എന്തിനാണ് കടത്തിയതെന്ന കാര്യം യുവാക്കൾ വ്യക്തമാക്കിയിട്ടില്ല.