canada-student-death

കാനഡയിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. ഒന്‍റേറിയോയില്‍ രണ്ട് വാഹനങ്ങളിലെത്തിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെടിയേറ്റത്. ബസ് കാത്തുനിന്ന ഹര്‍സിംറത് റണ്‍ധാവയാണ് മരിച്ചത്. 21 വയസായിരുന്നു. പഞ്ചാബില്‍ നിന്നുള്ള ഹര്‍സിംറത് പഠിക്കുന്നത് കാനഡയിലെ മൊഹാക് കോളജിലാണ്.

ബുധനാഴ്ച്ച ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയോടെയാണ് സംഭവം നടക്കുന്നത്. സൗത്ത്ബെന്‍ഡ് റോഡിനു സമീപത്തുവച്ചാണ് സംഘര്‍ഷമുണ്ടായത്. വെടിയേറ്റയുടന്‍ റണ്‍ധാവയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും വെടിയുണ്ട നെഞ്ചില്‍തുളച്ചു കയറി മരണം സംഭവിക്കുകയായിരുന്നു. മേഖലയിലേക്ക് ഒരു കറുത്ത കാറിലെത്തിയ വ്യക്തിയുടെ വെടിയേറ്റാണ് റണ്‍ധാവ മരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. 

സംഘര്‍ഷമുണ്ടായ മേഖലയിലെ സമീപപ്രദേശത്തുള്ള വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ വീടിനകത്തുള്ളവര്‍ക്കാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. 

ENGLISH SUMMARY:

An Indian student was killed in a shooting incident in Canada. The shooting occurred during a clash between groups that arrived in two vehicles in Ontario. Harsimrat Randhawa, who was waiting for a bus, was shot dead. She was 21 years old. Harsimrat, who hailed from Punjab, was studying at Mohawk College in Canada.