ഇന്ത്യന്‍ ബില്യണറെ കണ്ട് മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വിഡിയോ എടുക്കാനുള്ള ആവേശത്തില്‍ അവള്‍ പിന്നാലെ പാഞ്ഞു. അദ്ദേഹം നടക്കുന്നതിനൊപ്പമെത്തി വിഡിയോ എടുത്തു. ഇതുകണ്ട ബില്യണര്‍ ഇത്ര കഷ്ടപ്പെടുന്നതെന്തിനെന്ന ഭാവത്തില്‍ ചിരിച്ച് അവള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു. നിറഞ്ഞ ചിരിയോടെ. ഈ സെല്‍ഫിയും വിഡിയോയും സോഷ്യല്‍മീഡിയയെ കീഴടക്കി മുന്നോട്ട് പോവുകയാണ്. മറ്റാരുമല്ല ആ ബില്യണയര്‍ . എംഎ യൂസഫലി തന്നെ.
ലുലുഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസഫലി വിനയാന്വിതമായ പെരുമാറ്റം കൊണ്ടും സേവനസഹായ പ്രവര്‍ത്തികളാലും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. അബുദബിയില്‍ നിന്നുളള സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുഎഇയില്‍ താമസിക്കുന്ന റാസ ചന്ദ്രശേഖരന്‍ പുതുരുത്തിയാണ് വിഡിയോ പങ്കുവച്ചത്. അബുദബിയിലെ ഷോപ്പിങ് കോംപ്ലക്സിലൂടെ വളരെ സാധാരണക്കാരനായി നടന്നു നീങ്ങുന്ന ബില്യണയറെ കണ്ടാണ് ഇവര്‍ വിഡിയോ എടുക്കാനായി ഓടിച്ചെന്നത്. രണ്ട് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. ഇവരുടെ ശ്രമം കണ്ട് നടത്തം നിര്‍ത്തി ഒപ്പം നിന്ന് വരൂ സെല്‍ഫിയെടുക്കൂ എന്നു പറഞ്ഞാണ് യൂസഫലി ആരാധികയെ ഞെട്ടിച്ചത്.
പ്രിയപ്പെട്ട ബില്യണയറെ കണ്ടതിലുള്ള സന്തോഷവും സെല്‍ഫി എടുക്കാന്‍ സാധിച്ചതിലുള്ള അമ്പരപ്പും റാസ പറയുന്നു. നല്ല ആരോഗ്യവും ആയുസും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, മനുഷ്യത്വം അന്തസും അനുഗ്രഹവുമാണ്, ഞങ്ങളുടെ യൂസഫ് ഭായ് എ്ന്നും അഭിമാനം എന്നുമാണ് റാസ വിഡിയോക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് റാസ ഈ പോസ്റ്റ് പങ്കുവച്ചത്.
വിഡിയോക്ക് താഴെ യൂസഫലിക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ എന്നും, ഇതിനു പറയുന്ന പേരാണ് വിനയമെന്നും പല തരത്തിലാണ് കമന്റ് ബോക്സ് നിറയുന്നത്. എഫിന്‍ എന്ന ആരാധകന് റാഡോ വാച്ച് നല്‍കി ഞെട്ടിച്ചതിനു പിന്നാലെയാണ് റാസയുമായുള്ള ഈ സെല്‍ഫി.