acupuncture

TOPICS COVERED

അക്യുപങ്ചര്‍ ഓണ്‍ലൈനായി പഠിച്ച  യുവതിയുടെ ചികില്‍സയില്‍ രോഗിക്ക് ദാരുണാന്ത്യം. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് സംഭവം. 

വെറുമൊരു ദേഹാസ്വാസ്ത്യത്തിന് ചികില്‍സ തേടിയാണ്  ലി  അക്യുപങ്ചര്‍ വിദഗ്ധയെന്ന് അവകാശപ്പെടുന്ന വാങ്ങിനടുത്തെത്തിയത് . ജിയാങ്സുയില്‍ അക്യുപങ്ചര്‍ ചികില്‍സയ്ക്ക്  വാങ് പ്രശസ്തയായിരുന്നു. തുടക്കത്തില്‍ തന്നെ 500 യുവാന്‍ ചികില്‍സാ ചെലവിലേക്ക് വാങ് വാങ്ങുകയും ചെയ്തു.

ചികില്‍സ അവസാനഘട്ടത്തിലേക്കെത്തിയ ഘട്ടത്തില്‍ ലി  തളര്‍ന്നുവീണു . വാങ് താങ്ങി നിര്‍ത്തിയെങ്കിലും നടക്കാവുന്ന സ്ഥിതിയിലായിരുന്നില്ല ലി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്യുപങ്ചർ ചികിത്സയെ തുടര്‍ന്നുണ്ടായ  ഹൃദയസ്തംഭനം മരണകാരണമായതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.ഹൃദ്രോഗബാധിതനായിരുന്ന  ലിയ്ക്ക് അക്യുപങ്ചര്‍ ചികില്‍സയോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.

വാങ്ങിന് അക്യുപങ്ചര്‍ ചികില്‍സ നടത്താന്‍ യോഗ്യയല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഓണ്‍ലൈനിലാണ് ചികില്‍സ പഠിച്ചത്.  ഭര്‍ത്താവിന്‍റെയം തന്‍റെ തന്നെയും ശരീരത്തിലായിരുന്നു ചികില്‍സാ പരിശീലനം. മാത്രമല്ല നിയമാനുസൃത ലൈസൻസില്ലാതെയാണ് വാങ് വീട്ടിൽ ഒരു സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വാങ്ങിനെ 18മാസം തവിന് ശിക്ഷിച്ച കോടതി മരിച്ച ലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു 

ENGLISH SUMMARY:

A patient treated by a woman who learned acupuncture online met a tragic end