(FILES) This file photo taken on March 16, 2016 shows an elephant is pictured at the Tsavo east national park approximately 337 kilometres southeast from the capital Nairobi. 
More than 12,000 elephants live in Tsavo Park: threatened daily by poaching, but also more recently, by the construction of new 483 kilometre (300 mile) high-speed railway linking Kenya's coast with its highlands. The new train route linking Kenya's capital Nairobi to the main port Mombasa is worrying conservationists, who fear the new infrastructure slicing through the giant Tsavo national park will affect the movement of elephants.
 / AFP PHOTO / TONY KARUMBA

(FILES) This file photo taken on March 16, 2016 shows an elephant is pictured at the Tsavo east national park approximately 337 kilometres southeast from the capital Nairobi. More than 12,000 elephants live in Tsavo Park: threatened daily by poaching, but also more recently, by the construction of new 483 kilometre (300 mile) high-speed railway linking Kenya's coast with its highlands. The new train route linking Kenya's capital Nairobi to the main port Mombasa is worrying conservationists, who fear the new infrastructure slicing through the giant Tsavo national park will affect the movement of elephants. / AFP PHOTO / TONY KARUMBA

TOPICS COVERED

സാംബിയയിലെ സഫാരിക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി മരിച്ചു. മെക്​സിക്കന്‍ സ്വദേശി  ജൂലിയാന ഗ്ലെ ടൂർണി(64)ക്കാണ് ദാരുണാന്ത്യം. സാംബിയന്‍ വനത്തിലൂടെയുള്ള യാത്രയ്ക്കിടെ  ആനക്കൂട്ടമെത്തിയോടെ  വാഹനം  നിര്‍ത്തി.  ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ജൂലിയാനയെ ആന വലിച്ചു താഴേയി‌‌ട്ട് ചവിട്ടി.  മോസി–ഓ–തുന്യ നാഷ്​ണല്‍ പാര്‍ക്കിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ  ജൂലിയാന മരണമടഞ്ഞു.

ജൂലിയാനയുടെ വലതുതോളിലും നെറ്റിയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇടതുകാലിലെ അസ്ഥികള്‍ക്ക് പൊട്ടലുമുണ്ടായി. ഒപ്പമുള്ളവര്‍ക്ക് പരുക്കുണ്ടോ എന്ന് അധികൃതര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.  ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സാംബിയയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആനയുടെ ആക്രമണമുണ്ടാവുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കാട്ടാന ആക്രമണത്തില്‍ മിനിസോട്ടയില്‍ നിന്നമുള്ള ഗെയ്​ല്‍ മാറ്റ്​സണ്‍(79) മരിച്ചിരുന്നു. കഫ്യു നാഷണല്‍ പാര്‍ക്കിലെ യാത്രക്കിടെ സഫാരി വാഹനം ആന  മറിച്ചിട്ടത്തിനെ തുടര്‍ന്നാണ് ഗെയ്​ല്‍ കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി വന്യ മൃഗ ആക്രമണം ഉണ്ടായതോടെ വിനോദസഞ്ചാരികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. സമീപ രാജ്യങ്ങളായ സിംബാവേയിലും ബോട്​സ്​വാനയിലും അടുത്തകാലത്ത് കാട്ടാന എണ്ണം വര്‍ധിച്ചിരുന്നു.  വിനോദസഞ്ചാരികളെ ആനകള്‍ ആക്രമിക്കുന്നതും പതിവാണ്.

ENGLISH SUMMARY:

Tourist dies after being attacked by wild elephant while on safari in Zambia