malawi-vice-president-saulo

മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമ, 2024 ജൂൺ 9 ഞായറാഴ്ച, ദക്ഷിണ കൊറിയയിൽ നിന്ന് ലില്ലോങ്‌വേയിൽ തിരിച്ചെത്തിയ ശേഷം ഭാര്യ മേരിയും വിമാനത്തിൽ നിന്ന് ഇറങ്ങുന്നു. (ഫയല്‍ ചിത്രം)

മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി. സലോസ് ക്ലോസ് ചിലിമയും മറ്റ് ഒന്‍പത് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മലാവി തലസ്ഥാനമായ ലൈലോങ്‍വൊയില്‍ നിന്ന്  രാവിലെ 9.15നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. 45 മിനിറ്റ് യാത്രചെയ്യേണ്ട സുസുവിലേയ്ക്കായിരുന്നു വൈസ് പ്രസിഡന്റുമായി വിമാനം പറന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനായില്ല. തിരികെ പറക്കുന്നതിനിടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. രക്ഷാദൗത്യം പുരോഗമിക്കുന്നതായി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. രക്ഷാദൗത്യത്തില്‍ അമേരിക്ക, ബ്രിട്ടന്‍, നോര്‍വെ, ഇസ്രയേല്‍ സര്‍ക്കാരുകളോട് മലാവി സഹായം അഭ്യര്‍ഥിച്ചു.  അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് 51കാരനായ ചിലിമെയാണ്. 

 
ENGLISH SUMMARY:

In a concerning development, Malawi's Vice President, Salos Klaus Chilima, along with nine others, is reported missing after their plane disappeared from radar during a return journey from Suzu to the capital Lilongwe.