സൗദിയിലെ മക്കയിൽ ലിഫ്റ്റ് തകർന്ന് രണ്ട് ഇന്ത്യൻ തീർഥാടകർ മരിച്ചു. ബീഹാറുകാരായ മുഹമ്മദ് സിദ്ദീഖ് ((73), അബ്ദുൽ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്.
മക്കയിലെ അസീസിയയിൽ ഇന്ത്യൻ തീർഥാടകർ താമസിക്കുന്ന ബിൽഡിങ് നമ്പർ 145 ൽ ആണ് അപകടം ഉണ്ടായത്.
കേടായ ലിഫ്റ്റിന്റെ ഡോർ തുറന്ന് അകത്തു കയറിയ തീർഥാടകരാണ് അപകടത്തിൽപെട്ടത്. ലിഫ്റ്റിന് പ്ലാറ്റ്ഫൊം ഉണ്ടായിരുന്നില്ല. ഇക്കാര്യം അറിയാതെ തീർഥാടകർ ഡോർ തുറന്ന് അകത്തു കയറുകയായിരുന്നു എന്നാണ് വിവരം. ഇന്ത്യൻ ഹജ് മിഷൻ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസും സാമൂഹിക പ്രവർത്തകരുമെല്ലാം സ്ഥലത്തുണ്ട്.