തീ തുപ്പുന്ന ഡ്രാഗണുകളുടെ പോരാട്ടം വീണ്ടും സീരീസ് പ്രേമികളെ ഹരം കൊള്ളിക്കുകയാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലോക പ്രശസ്ത സീരീസ് ഗെയിം ഓഫ് ത്രോണ്‍സിന്‍റെ പ്രീക്വല്‍ ഹൗസ് ഓഫ് ദി ഡ്രാഗണിന്‍റെ സീസണ്‍ 2 ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച റിലീസ് ചെയ്ത സീസണ്‍ രണ്ടിന്‍റെ രണ്ടാം എപ്പിസോഡ് മികച്ച അഭിപ്രായമാണ് നേടുന്നത്. പ്ലോട്ട് ട്വിസ്റ്റുകളും പ്രകടനങ്ങളും തുടങ്ങി ഏത് ഘടകം നോക്കിയാലും ഒരു കുറ്റവും പറയാനില്ലാത്ത എപ്പിസോഡാണിതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. 

ഇതില്‍ തന്നെ എമ്മ ഡി'ആര്‍സിയുടെ പ്രകടനം വലിയ ചര്‍ച്ചയാണുണ്ടാക്കുന്നത്. ഇമോഷണലായ ഒട്ടേറെ രംഗങ്ങളുള്ള എപ്പിസോഡില്‍ എമ്മയുടെ പ്രകടനം നിര്‍ണായകമായി. മകനായ ജെയ്സ് വലാരിയോണിന്‍റെ മൃതദേഹം കണ്ട് തകര്‍ന്ന രാജ്ഞി റൈനീര ടാർഗേറിയനെ അവതരിപ്പിച്ച എമ്മയുടേത് പ്രേക്ഷകരെ ഉലയ്ക്കുന്ന മാസ്റ്റർക്ലാസ് പ്രകടനമെന്നാണ് വിലയിരുത്തപ്പെട്ടത്. ഈ ഒറ്റ എപ്പിസോഡിലൂടെ തന്നെ എമ്മ ഒരു എമ്മി അവാര്‍ഡ് ഉറപ്പാക്കി എന്നും പ്രേക്ഷകര്‍ പറയുന്നു. എമ്മക്ക് എമ്മി അവാര്‍ഡ് കൊടുക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 

രണ്ടാം എപ്പിസോഡ് കണ്ടതോടെ മൂന്നാം എപ്പിസോഡിനായി ഒരു ഒരാഴ്ച കൂടി കാത്തിരിക്കാനാവില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കിങ്സ് ലാന്‍ഡിങ് റൈനീര പിടിച്ചെടുത്തതോടെ ഇനി വരാനിരിക്കുന്നത് നിര്‍ണായകമായ എപ്പിസോഡുകളാണ്. 

ENGLISH SUMMARY:

House of the Dragon Season 2 is captivating fans with its epic dragon battles and compelling storylines, building on the legacy of Game of Thrones. The second episode has been met with widespread critical acclaim, particularly for Emma D'Arcy's powerful portrayal of Rhaenyra Targaryen.