shadow-play

TOPICS COVERED

മലയാളം ഒറിജിനൽ വെബ് സീരീസുകളുടെ ലോകത്ത് പുതിയ വിപ്ലവം കുറിക്കാൻ  മനോരമമാക്സ് . ക്രൈം ത്രില്ലർ പ്രേമികളെ മുൾമുനയിൽ നിർത്തുന്ന തകർപ്പൻ ഇൻവെസ്റ്റിഗേഷൻ സീരീസ് 'ഷാഡോ പ്ലേ ' ഈ ഞായറാഴ്ച (ഏപ്രിൽ 5) മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. പ്രതികാരത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ഈ ത്രില്ലർ, ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്.

 

ജയിൻ ആൻഡ്രൂസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഷാഡോ പ്ലേ ' മൂന്ന് എപ്പിസോഡുകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസായ ‘മേനക’ നൽകിയ അതേ ഉദ്വേഗവും നിഗൂഢതയും ഈ പുതിയ സീരീസിലും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. 'Menaka' എന്ന ഹിറ്റ് സീരീസിനോട് കിടപിടിക്കുന്ന തരത്തിലുള്ള ഹൈ-വോൾട്ടേജ് ഡ്രാമയും സസ്പെൻസും 'ഷാഡോ പ്ലേ '-യുടെ ഓരോ ഫ്രെയിമിലുമുണ്ട്.

 

നിഗൂഢതകൾ ഒളിപ്പിച്ച തിരക്കഥയും നിഖിൽ സുരേന്ദ്രന്റെ മനോഹരമായ ദൃശ്യങ്ങളും ബാസിൽ സി.ജെ ഒരുക്കിയ പശ്ചാത്തല സംഗീതവും സീരീസിനെ വേറിട്ടൊരു അനുഭവമാക്കി മാറ്റുന്നു. മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും എല്ലാ പ്രോഗ്രാമുകൾക്കും പുറമെ അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും 20,000 മണിക്കൂറിലധികം വരുന്ന വിനോദ പരിപാടികളുമുള്ള മലയാളത്തിലെ നമ്പർ 1 OTT പ്ലാറ്റ്‌ഫോമാണ് മനോരമമാക്സ്.

 

ട്രെയിലര്‍ കാണാം: https://www.manoramamax.com/trailer/detail/183610/shadow-play-trailer