മനോരമ മാക്സില്‍ പുതിയ ഒറിജിനല്‍ സീരീസ്, ‘കപ്ലിങ്’ എത്തുന്നു. പുതിയ തലമുറയിലെ സൗഹൃദങ്ങളെയും പ്രണയത്തെയും രസകരമായി അവതരിപ്പിക്കുന്ന കോമഡി–റൊമാന്‍സ് ഹ്രസ്വപരമ്പരയാണിത്. ഉറ്റസുഹൃത്തുക്കളായ രണ്ടുപേരാണ് കേന്ദ്രകഥാപാത്രങ്ങള്‍.
പെണ്‍കുട്ടി വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹത്തിന് സമ്മതം മൂളുമ്പോള്‍ സുഹൃത്തായ ആണ്‍കുട്ടിക്ക് വൈകിവന്ന പ്രണയത്തിന്‍റെ തിരിച്ചറിവിലൂടെയാണ് കഥ വികസിക്കുന്നത്. ഒപ്പം പെണ്‍കുട്ടിയുടെ പ്രതിശുതവരന്‍ കൂടി കഥയിലേക്ക് എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ രസകരവും സങ്കീര്‍ണവുമാകുന്നു. കപ്ലിങിന്‍റെ ട്രെയിലര്‍ കാണാം.
പുതുമയും മികച്ച നിലവാരവുമുള്ള ഡിജിറ്റല്‍ കണ്ടന്‍റ് ആസ്വാദകരിലേക്ക് എത്തിക്കുന്ന മനോരമ മാക്സ്, എംഎംടിവിയുടെ സമ്പൂര്‍ണ ഉള്ളടക്കങ്ങളിലേക്കുള്ള എക്സ്ക്ലൂസിവ് ഡിജിറ്റല്‍ കവാടമാണ്. 450–ലേറെ മലയാളസിനിമകളും ഇരുപതിനായിരം മണിക്കൂറിലധികമുള്ള വിപുലമായ വിഡിയോ ശേഖരവും മനോരമ മാക്സിനുണ്ട്.
കൂടാതെ മഴവില്‍ മനോരമ, മനോരമ ന്യൂസ് ചാനല്‍ പ്രോഗ്രാമുകളും മനോരമ മാക്സില്‍ കാണാം. ഏറ്റവും സമഗ്രവും വൈവിധ്യം നിറഞ്ഞതുമായ മലയാളം കണ്ടന്‍റ് ലഭ്യമാക്കുന്ന ഏക ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സ്, ഏറ്റവുമധികം പ്രേക്ഷകരുള്ള മലയാളം ഒടിടി പ്ലാറ്റ്ഫോം കൂടിയാണ്.