പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമായ ‘കാളരാത്രി’ മനോരമമാക്‌സിൽ. ഒരു രാത്രിയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് വഴിയിൽ കുടുങ്ങിപ്പോകുന്ന യുവദമ്പതികൾ സഹായം തേടി ഒരു വിജനമായ വീട്ടിലെത്തുന്നതാണ് കഥാതലം.
ആ വീടിന് ഇരുണ്ട രഹസ്യങ്ങളുണ്ട്. പുറത്തെ ഇരുട്ടിനേക്കാൾ ഭീകരമായ മനുഷ്യസഹജമായ ആക്രമണങ്ങളിലേക്കും, നിശബ്ദമായ ക്രൂരതകളിലേക്കും ദമ്പതികൾ വലിച്ചിഴക്കപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
മലയാള സിനിമയിലെ പുതിയ ഡാർക്ക് ത്രില്ലറുകൾക്ക് പ്രേക്ഷകർ നൽകുന്ന വലിയ സ്വീകാര്യത കാളരാത്രിയുടെ വിജയം ഉറപ്പിക്കുന്നു. 450-ൽ അധികം ബ്ലോക്ക്‌ബസ്റ്റർ സിനിമകളും 20,000 മണിക്കൂറിലധികം മികച്ച ഉള്ളടക്കങ്ങളുമുള്ള മനോരമമാക്‌സ് ലൈബ്രറിയാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്.
ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ പുതുമുഖ താരങ്ങളായ തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ, ആൻഡ്രിയ അഭിഷ് എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
മനുഷ്യന്റെ മനസ്സിലെ ക്രൂരതയുടെ ആഴം അളക്കുന്ന ഈ ഡാർക്ക് ത്രില്ലർ, മനോരമ മാക്സിൽ. ഒരു രാത്രിയുടെ നിഗൂഢതകൾ അനാവൃതമാവുന്നത് കാണാം. കാളരാത്രി – മനോരമ മാക്സിൽ കാണാം.