ഓണാഘോഷത്തിന്‍റെ മുന്നൊരുക്കങ്ങള്‍ തുടങ്ങുന്ന മാസമാണ് ഓഗസ്റ്റ്. തിരക്കിനൊപ്പം ഒരു റിലാക്സേഷന്‍ കൂടി വേണ്ടേ. അതിനായി ഇക്കുറി ഒപ്പംകൂട്ടാം മനോരമ മാക്സിനെ. മലയാളത്തിലെ ഒരുപിടി മികച്ച ചിത്രങ്ങളാണ് ഈ മാസം മനോരമ മാക്സ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഓഗസ്റ്റിലെത്തുന്ന ചിത്രങ്ങള്‍ ഒന്നോടിച്ച് നോക്കാം
സൂപ്പര്‍ സിന്ദഗി
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിന്‍റേഷ് സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പര്‍ സിന്ദഗി. കര്‍ണാടകയിലെ നിധി തേടി പോകുന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഓഗസ്റ്റ് 1ന് ചിത്രം മനോരമ മാക്സില്‍ റിലീസ് ചെയ്യും. ഡയാന ഹമീദ് നായികയായ ചിത്രത്തില്‍ ജോമി ആന്‍റണി, സുരേഷ് കൃഷ്ണ, മുകേഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഏത് നേരത്താണാവോ
ജിനോയ് ജനാര്‍ദനന്‍ സംവിധാനം ചെയ്ത ഏത് നേരത്താണാവോ വ്യത്യസ്തമായ കഥയുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു പൂച്ച കാരണം നായകനായ ജിനുവിന്‍റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളെ പറ്റിയാണ് ഏത് നേരത്താണാവോ പറയുന്നത്. ജിനോയ് തന്നെയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രമായ ജിനുവിനെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് എട്ടിന് മനോരമ മാക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗീതി സംഗീത, കേദാര്‍ വിവേക്, പോളി വില്‍സണ്‍, മണിക രാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനസാ വാചാ
ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം ചെയ്യുന്ന മനസാ വാചാ നാല് കള്ളന്മാരുടെ കഥയാണ് പറയുന്നത്. ദിലീഷ് പോത്തന്‍, അലക്സാണ്ടര്‍ പ്രശാന്ത്, ശ്രീജിത്ത് രവി, സായ്കുമാര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഓഗസ്റ്റ് ഒന്‍പതിന് ചിത്രം മനോരമ മാക്സിലെത്തും.
വ്യനസമേതം ബന്ധുമിത്രാദികള്‍
തിയേറ്ററിലെ മികച്ച പ്രകടനത്തിന് ശേഷം ഇപ്പോള്‍ ഒടിടിയിലേക്കും റിലീസിനൊരുങ്ങുകയാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. എസ്.വിപിന്‍ സംവിധാനം ചെയ്ത ചിത്രം ഒരു മരണവീട്ടില്‍ നടക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് നീങ്ങുന്നത്. അനശ്വര രാജന്‍, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 14ന് ചിത്രം മനോരമ മാക്സില്‍ റിലീസ് ചെയ്യും.
ശാന്തമീ രാത്രിയില്‍
ജയരാജ് സംവിധാനം ചെയ്ത ശാന്തമീ രാത്രിയില്‍ രണ്ട് കാലങ്ങളില്‍ രണ്ട് സ്ഥലങ്ങളില്‍ നടക്കുന്ന പ്രണയത്തെ പറ്റിയാണ് പറയുന്നത്. സിദ്ധാര്‍ഥ് ഭരതന്‍, എസ്തര്‍ അനില്‍, കെ.ആര്‍.ഗോകുല്‍, ജീന്‍ പോള്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളിലെത്തുന്നത്. ഓഗസ്റ്റ് 22ന് ചിത്രം മനോരമ മാക്സിലെത്തും.
വാസന്തി
2020 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ കരസ്ഥമാക്കിയ ചിത്രമാണ് വാസന്തി. വാസന്തി എന്ന സ്ത്രീയെ പല പുരുഷന്മാരുടെ വീക്ഷണത്തിലൂടെ വിവരിക്കുന്നതിലൂടെ പുരുഷകേന്ദ്രീകൃത ലോകത്തെയാണ് ചിത്രം തുറന്നുകാണിക്കുന്നത്. സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ സ്വാസിക, സിജു വില്‍സണ്‍, ശബരീഷ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓഗസ്റ്റ് 28ന് ചിത്രം മനോരമ മാക്സില്‍ റിലീസ് ചെയ്യും.
കഥ പറഞ്ഞ കഥ
സിജു ജവഹര്‍ സംവിധാനം ചെയ്ത കഥ പറഞ്ഞ കഥ 2018ലാണ് റിലീസ് ചെയ്തത്. ദിലീഷ് പോത്തന്‍, രണ്‍ജി പണിക്കര്‍, സിദ്ധാര്‍ഥ് മേനോന്‍, തരുഷി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓഗസ്റ്റ് 30തിന് ചിത്രം മനോരമ മാക്സില്‍ പ്രദര്‍ശനത്തിനെത്തും.