neelakuyil-sabumon

സിനിമാതാരങ്ങളെ പിന്തുടർന്ന് വിഡിയോ പകർത്തി ദ്വയാർഥ തലക്കെട്ടുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന യുട്യൂബർമാർക്ക് പണി കൊടുത്ത് നടൻ സാബുമോൻ രംഗത്ത് എത്തിയിരുന്നു. തന്‍റെ വിഡിയോ പകർത്താനെത്തിയവരുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ ചിത്രീകരിച്ചാണ്  സാബുമോന്‍ സമുഹമാധ്യമങ്ങളില്‍  പങ്കു വച്ചത്. സാബുമോൻ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ സംഘത്തിലെ ചിലർ മുഖം പൊത്തി . മറ്റുചിലർ മാസ്ക് ധരിച്ച് ഇരുട്ടിലേക്ക് മാറുകയും ചെയ്തു.

ഞങ്ങൾ സെലിബ്രിറ്റികൾ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വിഡിയോ എടുക്കുന്നത്’ എന്നായിരുന്നു മൊബൈൽ ക്യാമറ സംഘത്തിലെ ഒരു സ്ത്രീ സാബുമോന്  മുഖം കൊടുക്കാതെ ചോദിച്ചത്. ‘നിങ്ങൾ പാപ്പരാസികൾ അല്ലേ... അപ്പോൾ നിങ്ങളുടെയും ദൃശ്യങ്ങൾ പകർത്താം’ എന്നായിരുന്നു സാബുവിന്‍റെ പ്രതികരണം. ഇതില്‍ നീലക്കുയില്‍ എന്ന പേജിന്‍റെ അഡ്മിന്‍ മാസ്ക് ധരിച്ചും മുഖം മറച്ചും  സാബുമോന്‍റെ  ക്യാമറയിൽ നിന്ന് ഓടിമറഞ്ഞു. 

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നീലക്കുയില്‍. ഞങ്ങൾ നേരിട്ട് വന്ന് വിഡിയോ എടുക്കുന്നു സാബു മോൻ ഒളിക്യാമറ വച്ച് വിഡിയോ എടുക്കും, കഴിഞ്ഞ കാലം മറക്കരുത് സാബു, തരികിട സാബു ഇങ്ങനെ തന്നെ പറയണം എന്നൊക്കെ പറഞ്ഞ് നീണ്ട കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. കയ്യിൽ ഫോണുമായി എവിടെയും ചെന്ന് അവയവങ്ങളും ചലനങ്ങളും പകർത്തി കഴുകന്മാർക്ക് ഇട്ടുകൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ ഇവരാണ് എന്ന കുറിപ്പോടെയാണ് സാബുമോൻ വിഡിയോ പങ്കുവച്ചത്.

നീലകുയിലിന്‍റെ കുറിപ്പ്

ഞങ്ങൾ നേരിട്ട് വന്ന് വിഡിയോ എടുക്കുന്നു സാബു മോൻ പണ്ട് ഒളിക്യാമറ വച്ച് വിഡിയോ എടുക്കും വെത്യാസം അത്രേ ഉള്ളു! 

സാബുമോൻ ❌ ഒളിക്യാമറ നീല സാബു , കഴിഞ്ഞ കാലം മറക്കരുത് സാബു! പണ്ടത്തെ FFC Facebook ഗ്രൂപ്പും, ഒളിക്ക്യാമറ വച്ച് ആളുകളുടെ അനുവാദം കൂടാതെ ഷൂട്ട്‌ ചെയ്ത് ചാനലുകൾക്ക് വിറ്റിരുന്ന തരികിട സാബു ഇങ്ങനെ തന്നെ പറയണം ! പെട്ടെന്ന് സെലിബ്രിറ്റി ആയി മാറിയപ്പോൾ കഴിഞ്ഞത് എല്ലാം മറന്നോ.?? അന്നത്തെ നീലക്കുയിൽ സാബു മോൻ ആയിരുന്നു! തരികിട കുയിൽ സാബു... FFC ഗ്രൂപ്പിലെ ബ്ലൂ ഫിലിം കഥകളും എല്ലാം മറക്കുമോ പെട്ടെന്ന്!

ENGLISH SUMMARY:

Malayalam actor Sabumon Abdusamad has confronted YouTubers who film celebrities and share videos with suggestive titles. Sabumon turned the tables by filming the paparazzi attempting to capture him, sharing the footage on his own social media. When some of the videographers covered their faces or hid in the dark, a woman from the group asked why he was filming them since they weren't celebrities. Sabumon retorted, "Aren't you paparazzi? Then I can film you too." The administrator of a page named "Neelakuyil" was seen hiding their face and fleeing from Sabumon's camera