വിഷ്ണു മഞ്ചു നായകനായ ബിഗ് ബജറ്റ് തെലുങ്ക് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ശിവഭക്തനായ കണ്ണപ്പയുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും ഉള്‍പ്പെടെ തെന്നിന്ത്യയിലേും ബോളിവുഡിലേയും വമ്പന്‍ താരനിര തന്നെ ഒന്നിച്ചിട്ടുണ്ട്.
ചിത്രത്തിന്‍റെ പ്രി റിലീസ് പരിപാടിയില്‍ ഒടിടി റിലീസിനെ പറ്റി പ്രതികരിച്ചിരിക്കുയാണ് നടന്‍ വിഷ്ണു മഞ്ചു. അടുത്തെങ്ങും തന്‍റെ ചിത്രം ഒടിടിയിലെത്തുകയില്ലെന്ന് വിഷ്ണു പറഞ്ഞു. 'എനിക്ക് നല്ല സ്വാതന്ത്ര്യമുണ്ട്. ഒരു പത്ത് ആഴ്ചത്തേക്ക് കണ്ണപ്പ ഒടിടിയിലേക്ക് വരില്ല. അതാണ് എന്‍റെ ഡീല്‍. പിന്നെ ഒടിടി റിലീസിനായി എനിക്ക് സമ്മര്‍ദവുമില്ല. പ്രേക്ഷകരിലേക്ക് ഏറ്റവും മികച്ചത് എത്തിക്കുക എന്നതാണ് എന്‍റെ ഉദ്ദേശം,' വിഷ്ണു പറഞ്ഞു.
മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, വിഷ്ണു മഞ്ചു എന്നിവര്‍ക്കൊപ്പം കാജല്‍ അഗര്‍വാള്‍, മോഹന്‍ബാബു തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കണ്ണപ്പ. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് 230-ല്‍പ്പരം തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈസ് റീലീസായെത്തി. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായി പ്രഭാസും ശിവന്‍ ആയി അക്ഷയ്കുമാറും എത്തുന്നു. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത ചിത്രം 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് നിര്‍മിച്ചത്.