മലയാള സംഗീതലോകത്ത് തരംഗമായി മാറിയ ‘ഹേ വർണ്ണജാലം’ പാട്ടിലെ പെൺശബ്ദം ആരുടേതാണെന്ന് അറിയാൻ സെർച്ച് ചെയ്യാത്തവർ ഉണ്ടാവില്ല. ഇതാ, ആ പാട്ടുകാരി പൂർണിമ കണ്ണൻ. നേരത്തെ ‘അതിരടി’ സിനിമയിലെ IYKYK എന്ന പാട്ട് പാടിയതും പൂർണിമയാണ്. വർഷങ്ങളായി സംഗീതവുമായി ബന്ധപ്പെട്ട് തന്നെയാണ് പ്രവർത്തിക്കുന്നത്. നേരത്തെ റേഡിയോ മാംഗോയിൽ ആർജെ ആയിരുന്നു. സംഗീത സംവിധായകൻ വിഷ്ണു വിജയ്യുടെ ജീവിതപങ്കാളി കൂടിയാണ് പൂർണിമ. തിരുവനന്തപുരം സ്വദേശിനിയായ പൂര്‍ണിമ, ദൂരദർശനിലെ മുൻ മലയാളം വാർത്താ അവതാരകയായിരുന്ന ഹേമലതയുടെയും ദൂരദർശനിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി വിരമിച്ച ജി.ആർ. കണ്ണന്റെയും മകളാണ്. സംഗീതരംഗത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പൂർണിമയുടെ താൽപര്യം. വിഡിയോ കാണാം
ENGLISH SUMMARY:
Poornima Kannan is the female voice behind “Hey Varnajaalam,” a song that has captured the attention of Malayalam music lovers and sparked curiosity about its singer. She previously sang “IYKYK” from the film Athiradi and has been associated with the music industry for several years. A former Radio Mango RJ, Poornima is the wife of music composer Vishnu Vijay and the daughter of former Doordarshan Malayalam news presenter Hemalatha and retired Doordarshan programme executive G. R. Kannan. Hailing from Thiruvananthapuram, Poornima hopes to focus more on her musical career.