പാട്ടെഴുത്തിന്‍റെ ആറുപതിറ്റാണ്ടിന്‍റെ ഓര്‍മകള്‍ ആരാധകരുമായി പങ്കിട്ട് ശ്രീകുമാരന്‍ തമ്പി. കൊച്ചി പനമ്പള്ളിനഗറില്‍ മലയാള മനോരമ സംഘടിപ്പിച്ച ഗാനസല്ലാപം പരിപാടിയിലായിരുന്നു പാട്ടും വര്‍ത്തമാനവുമായി ശ്രീകുമാരന്‍ തമ്പിയും ആരാധകരും ഒത്തു ചേര്‍ന്നത്. മലയാളം എക്കാലവും നെഞ്ചിലേറ്റുന്ന പ്രിയ ഗാനങ്ങള്‍ എതുതിയ ശ്രീകുമാരന്‍ തമ്പിക്ക് ഒപ്പം പാട്ടിനെ ഏറെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഒത്തു ചേര്‍ന്ന ഗാനസല്ലാപം. പ്രണയവും വിരഹവും തത്വചിന്തയും ചേര്‍ന്ന വ്യത്യസ്തമായ ഗാനങ്ങള്‍ പിറവി കൊണ്ട കഥകളെപ്പറ്റി ആയിരുന്നു ആരാധകര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്.
ഇഷ്ടഗാനങ്ങള്‍ സൃഷ്ടിച്ചയാളുടെ മുന്നില്‍ രണ്ടു വരി പാടി സന്തോഷം പങ്കിട്ടു ചിലര്‍. ഗാനരചനയില്‍ 60 വര്‍ഷം പിന്നിടുന്ന ശ്രീകുമാരന്‍ തമ്പിക്ക് ആദരവായാണ് പരിപാടി സംഘടിപ്പിച്ചത്