സ്ലേറ്റ് പെൻസിലും ചോക്കുപൊടിയും ഓടിട്ട സ്കൂളും ചോറ്റുപാത്രവും ഒരായിരം മധുരമുള്ള ഓർമ്മകളുമായി ഒരു ഗാനം. സ്കൂൾ കാലഘട്ടത്തിലെ നിത്യഹരിത ഓർമ്മകൾ കോർത്തുവെച്ച നൊസ്റ്റു ഗാനമാണ് 'മാജിക് മഷ്റൂംസ്' സിനിമയിലെ 'കുഞ്ഞാൻ തുമ്പീ...'. സംവിധായകൻ നാദിര്‍ഷയുടെ മകള്‍ ഖദീജയും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം ആസ്വാദകരുടെ മനം കവർന്നിരിക്കുകയാണ്. 

നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' നാളെ തിയേറ്ററുകളിലെത്തും.  സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. സമകാലീന സംഭവങ്ങൾ കോർത്തിണക്കി ഒരു മുഴുനീള ഫാമിലി - കോമഡി എന്‍റർടെയ്നറായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സിനിമയുടെ ട്രെയിലലും ടീസറും പാട്ടുകളും ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. 

അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. 

മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 'തലോടി മറയുവതെവിടെ നീ...' എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ശങ്കർ മഹാദേവൻ ആലപിച്ച 'ഒന്നാം കുന്നിൻ' എന്ന ഗാനവും ഏവരും ഏറ്റെടുത്തിരുന്നു.  

ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. 

ENGLISH SUMMARY:

Magic Mushrooms movie is a family comedy entertainer with nostalgic school memories. The film features songs by Vineeth Sreenivasan and others, with the movie set to release soon.