നരിവേട്ട സിനിമ ശ്രദ്ധേയമാകുന്നതില്‍ ഏറെ പങ്കുവഹിച്ച ഗാനമായിരുന്നു 'മിന്നല്‍വള'. ജേക്സ് ബിജോയ് സംഗീത നല്‍കിയ പാട്ട് പാടിയത് സിദ്ധ് ശ്രീറാമും സിത്താര കൃഷ്ണകുമാറും ചേര്‍ന്നായിരുന്നു. കൈതപ്രം ദാമോദദരന്‍ നമ്പൂരിതി എഴുതിയ വരികളും പ്രശംസ നേടി. റീല്‍സിലും ഗാനം ഹിറ്റായിരുന്നു.
ഇപ്പോഴിതാ ഗാനം ഏറ്റെടുത്തവര്‍ക്ക് നന്ദി പറയുകയാണ് ഗായകന്‍ സിദ്ധ് ശ്രീറാം. മിന്നല്‍ വള ലൈവില്‍ പാടിയാണ് സിദ്ധ് തന്‍റെ സ്നേഹം പ്രകടിപ്പിച്ചത്. 'ഈ പാട്ട് സ്വീകരിച്ച ഓരോരുത്തരോടും സ്നേഹം' എന്നും പാട്ടിനൊപ്പം സിദ്ധ് കുറിച്ചു. സോഷ്യല്‍ മീഡിയ എന്തായാലും പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. വിഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ്, സിത്താര കൃഷ്ണകുമാർ, കൈതപ്രം എന്നിവരടക്കം നിരവധിപേര്‍ വീഡിയോക്ക് പ്രതികരണങ്ങളുമായി എത്തി.
കഴിഞ്ഞ മെയ് 23നാണ് നരിവേട്ട റിലീസായത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന് അബിന്‍ ജോസഫാണ് തിരക്കഥ രചിച്ചത്. തമിഴ് നടന്‍ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.