രജനി ചിത്രം വേട്ടയനിലെ ‘മനസ്സിലായോ’ എന്ന ഈ പാട്ട് കേള്‍ക്കാത്തവര്‍ കുറവായിരിക്കും, കുറവെന്നല്ല ഒരുപക്ഷേ ആ പാട്ട് കേള്‍ക്കാത്തവരുണ്ടാകില്ല. റീല്‍സില്‍ ഇപ്പോഴും പാട്ട് ട്രെന്‍ഡിങിലാണ്. എന്നാല്‍ മരിച്ചുപോയ ഒരാള്‍ക്ക് ജീവന്‍ കൊടുത്താണ് ആ പാട്ട് ജനിച്ചതെന്ന് അറിയാവുന്നവര്‍ ചുരുക്കം. പാട്ട് പാടിയിരിക്കുന്നവരുടെ പേരെടുത്ത് നോക്കിയാല്‍ കാണുന്നത് മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍ വാസുദേവന്‍, അനിരുദ്ധ് രവിചന്ദര്‍‌, ദീപ്തി സുരേഷ് എന്നാണ്. ഇതില്‍ മലേഷ്യ വാസുദേവന്‍ മരിച്ചിട്ട് 13 വര്‍ഷങ്ങളായി. പിന്നെങ്ങനെ ഈ പാട്ട് പാടി എന്ന് ചോദിച്ചാല്‍ അതിനുത്തരം ‘എ.ഐ മാജിക്ക്’ ആണെന്ന് പറയാം. 

ENGLISH SUMMARY:

Manasilaayo, the first track from the highly anticipated Tamil film Vettaiyan crossed 45 million views. The song denotes a comeback of singer Malaysia Vasudevan, who passed away decades ago through Anirudh Ravichander's magic. Malaysia Vasudevan’s voice makes a comeback after 27 years in Manasilaayo from Rajinikanth’s Vettaiyan. His son Yugendran Vasudevan sung the song and with the help of AI, his sound was converted as his fathers.