പാട്ടിന്‍റെ കാഴ്ചക്കാര്‍ അതിവേഗം ഒരു മില്യണ്‍ കടന്നതിന്‍റെ സന്തോഷത്തിലാണ് പന്തളം സ്വദേശിനി ഏഴാംക്ലാസുകാരിയായ ശിവാനി. അജയന്‍റെ രണ്ടാംമോഷണം എന്ന സിനിമയിലെ ‘അങ്ങു വാനക്കോണിലെ...’ എന്ന പാട്ടാണ് അതിവേഗം മില്യണ്‍ താണ്ടിയത്. സിനിമയുടെ സംവിധായകനും സംഗീത സംവിധായകനും ശിവാനിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു.
അജയന്റെ രണ്ടാംമോഷണത്തില്‍ വൈക്കം വിജയലക്ഷ്മി പാടിയ പാട്ടാണ് ശിവാനിയേയും താരമാക്കിയത്. സംവിധായകന്‍ ജിതിന്‍ ലാലും, സംഗീത സംവിധായകന്‍ ദിബു നൈനാന്‍ തോമസും വിളിച്ച് അഭിനന്ദിച്ചു. മറ്റ് ഒട്ടേറെപ്പേരുടെ അഭിനന്ദനം എത്തി. പല പേജുകളിലായി പാട്ട് പറക്കുകയാണ്.
നിനവ് എന്ന നാടന്‍ പാട്ട് സംഘത്തിലെ ഗായകരാണ് ശിവാനിയുടെ അച്ഛന്‍ സുമേഷ് നാരായണനും അമ്മ സന്ധ്യയും. ആറ് വയസു മുതല്‍ ശിവാനിയും അച്ഛനും അമ്മയ്ക്കും ഒപ്പം പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അച്ഛനും അമ്മയും മാത്രമല്ല ശിവാനിയുടെ അടുത്ത ബന്ധുക്കള്‍ അടക്കം എല്ലാവരും പാട്ടുകാരാണ്. പാട്ടും പിന്തുണയുമായി എല്ലാവരും കൂടെയുണ്ട്.