ലോകമെമ്പാടുമുള്ള പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഗാനം 'പാര' റിലീസായി. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധും ശ്രുതിക സമുദ്രാലയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനത്തിന്റെ പ്രോമോ സോങ്ങ് റിലീസായ സമയം മുതൽ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. നിമിഷ നേരം കൊണ്ടാണ് ഹിറ്റ് ചാർട്ടിലേക്ക് ഗാനം ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്നു.
ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുന്ന ഇന്ത്യൻ 2 വിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയത്. ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിലെത്തും.
കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ' വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിക്കൊടുത്തു. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നുസംവിധായകൻ ലോകേഷ് കനകരാജിന്റെ വിക്രമാണ് ഒടുവില്‍ കമല്‍ഹാസൻ നായകനായി പ്രദര്‍ശനത്തിന് എത്തിയത്.