ilayaraja-video

TOPICS COVERED

പകർപ്പവകാശ ഹർജിയിന്മേലുണ്ടായ തിരിച്ചടിയെക്കുറിച്ചും തുടർന്നുണ്ടായ വിവാദങ്ങളോടും പ്രതികരിച്ച് സംഗീത സംവിധായകൻ ഇളയരാജ. ഇത്തരം വിവാദങ്ങൾക്കു ശ്രദ്ധ കൊടുക്കുന്ന ആളല്ല താനെന്നും തന്‍റെ പേര് ഇത്തരത്തിൽ ആഘോഷിക്കപ്പെടുന്ന സമയത്ത് പുതിയൊരു സിംഫണി ഒരുക്കുന്ന തിരക്കിലാണ് താനെന്നും ഇളയരാജ പറഞ്ഞു. ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് ഇളയരാജയുടെ പ്രതികരണം.

ഇളയരാജയുടെ വാക്കുകൾ

‘എന്നെപ്പറ്റി പല തരത്തിലുള്ള വി‍ഡിയോകൾ പ്രചരിക്കുന്നുണ്ടെന്ന് എനിക്കു വേണ്ടപ്പെട്ടവർ പലരും പറഞ്ഞു. ഞാനവയൊന്നും ശ്രദ്ധിക്കുന്ന ആളല്ല. മറ്റുള്ളവർ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്‍റെ ജോലിയല്ല. ജോലിയിൽ ശ്രദ്ധിക്കുക എന്നതാണ് എനിക്കു പ്രധാനം. ഞാനെന്റെ വഴിയിൽ കൃത്യമായി പോയിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ എന്റെ പേര് ഈ തരത്തിൽ ആഘോഷിക്കുന്ന സമയത്ത്, ഞാനൊരു സിംഫണിയുടെ തിരക്കിലായിരുന്നു. സിനിമയുടെ വർക്കുകൾ നടക്കുന്നതിനിടയിൽ തന്നെ 35 ദിവസങ്ങൾ കൊണ്ട് ഞാനൊരു സിംഫണി എഴുതി തീർത്തു. എനിക്കേറെ സന്തോഷകരമായ ഈ കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. സിനിമാ സംഗീതമോ പശ്ചാത്തലസംഗീതമോ പ്രതിഫലിക്കുന്നുണ്ടെങ്കിൽ അതു നല്ലൊരു സിംഫണി അല്ലെന്നാണ് എന്റെ പക്ഷം. എന്നാൽ, ഇപ്പോൾ എഴുതി തീർത്ത സിംഫണി ശുദ്ധമായ ഒന്നാണ്. എന്റെ പ്രിയപ്പെട്ട ആരാധകർക്ക് ഈ സിംഫണി സമർപ്പിക്കുന്നു’

ENGLISH SUMMARY:

Ilaiyaraaja shares thoughts on controversies