ഈ വര്‍ഷത്തെ വിശ്വസുന്ദരി മല്‍സരം ഇന്ത്യന്‍ സമയം നാളെ രാവിലെ ആറിന്  കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോറിക്കോയില്‍. മലയാളിയായ കെസിയ ലിസ് മെജോയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 116 രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്. എല്ലാ രാജ്യക്കാരുടെയും ഉറച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് കെസിയയുടെ പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.

അഴകും അറിവും ആത്മവിശ്വാസവും അളവുകോലാകുന്ന മല്‍സരവേദി. പ്യൂര്‍ട്ടോറിക്കോയിലെ റാംപിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ത്യയും കേരളവും. ചരിത്രത്തിലാദ്യമായി മലയാളി പെണ്‍കുട്ടി മിസ് യൂണിവേഴ്സ് വേദിയില്‍ മാറ്റുരയ്ക്കുന്നു. ഇന്ത്യന്‍ മല്‍സരാര്‍ഥിയായ  പത്തൊന്‍പതുകാരി കെസിയ ലിസ് മെജോ ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്.  

അബുദാബിയിൽ ബിസിനസുകാരനായ ഹരിപ്പാട് മുട്ടം കിണറ്റുകരയിൽ മെജോ ഏബ്രഹാമിന്‍റെയും പത്തനംതിട്ട കടമ്മനിട്ട സ്വദേശി സുജ മെജോയുടെയും മകൾ.  മല്‍സരാര്‍ഥികളുടെ ദേശീയ വസ്ത്രം, സ്വിം സ്യൂട്ട്,  ഈവനിങ് ഗൗണ്‍ എന്നീ ഘട്ടങ്ങള്‍ക്കുശേഷം അഭിമുഖം ഉള്‍പ്പെടെ വിലയിരുത്തിയാണ് വിശ്വസുന്ദരിയെ പ്രഖ്യാപിക്കുക.  ഇന്ത്യന്‍ സമയം നാളെ രാവിലെ ആറരയ്ക്കാണ് ഫൈനല്‍ മല്‍സരം നടക്കുക. നല്ലത് മാത്രം പ്രതീക്ഷിക്കുന്നെന്ന് കെസിയയുടെ കുടുംബം പറഞ്ഞു.

അബുദാബിയിൽ വളർന്ന കെസിയ ബെംഗളൂരു മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ നിയമവിദ്യാർഥിനിയാണ്. 2021ലാണ് അവസാനമായി വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിയത്. ചണ്ഡിഗഡിൽ നിന്നുള്ള  മോഡൽ ഹർനാസ് സന്ധുവായിരുന്നു ആ വര്‍ഷം വിശ്വസുന്ദരി കിരീടം ചൂടിയത്.

ENGLISH SUMMARY:

Miss Universe 2024 featuring Indian contestant Kaziah Liz Mejo is set to take place tomorrow morning in Puerto Rico. The historic event marks the first time a Malayali woman is representing India on the global beauty pageant stage.