കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളത്തിലെ മുന്‍നിര താരമായി ഉയര്‍ന്ന നടനാണ് നസ്ലെന്. സൂര്യ നായകനായ സീനിലുടെ തമിഴിലും അരങ്ങേറ്റം കുറിച്ച കുറിച്ച താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ സിനിമാ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് നസ്ലെന്. 2025ൽ പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലെ ജോജോ എന്ന കഥാപാത്രത്തിനായാണ് താന്‍ ആദ്യമായി സ്വന്തം ശരീരത്തെക്കുറിച്ച് കൂടുതൽ ബോധവാനാകുന്നതെന്ന് നസ്ലെന് പറയുന്നു. ബോക്സിങ് പരിശീലനവും മറ്റുമായി ശരീര ഭാഷയിലും മാറ്റങ്ങള്‍ വരുത്തിയെന്നും നസ്ലെന് പറഞ്ഞു. അതുവരെ കൂൾ വേഷങ്ങൾ ചെയ്ത തനിക്ക് ആലപ്പുഴ ജിംഖാന പുതിയൊരു അനുഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ ജിംഖാനയ്ക്ക് ശേഷമാണ് ലോക: ചാപ്റ്റർ 1 ചന്ദ്ര ചെയ്തതെന്നും കൊമേർസ്യൽ സിനിമാലോകത്ത് ആ ചിത്രം തനിക്ക് വലിയ ചവിട്ടുപടിയായി മാറിയെന്നും നസ്ലെന് പറഞ്ഞു. വലിയ താരനിരയും ഫാന്റസി പശ്ചാത്തലവുമുള്ള സിനിമയായിട്ടും സണ്ണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെന്നും നസ്ലെന് വ്യക്തമാക്കി. സീനില്‍ അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
'ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം സീനിലേക്കുള്ള ക്ഷണം വളരെ അപ്രതീക്ഷിതമായിരുന്നു. സൂര്യ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ വില്ലൻവേഷം എന്ന് കേട്ടപ്പോൾ സന്തോഷവും ടെൻഷനുമുണ്ടായിരുന്നു. കംഫർട്ട് സോണുകൾക്കു പുറത്തേക്ക് കരിയറിനെ കൊണ്ടുപോകുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. അതിന്റെ ആശങ്കയുണ്ടായിരുന്നെങ്കിലും സൂര്യസാറും നസ്രിയയും ജിത്തുവും തന്ന പ്രോത്സാഹനം ഏറെ സഹായകമായി.'- നസ്ലെന് പറഞ്ഞു.
ബാച്ലർ പാർട്ടി ക്യൂ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും നസ്ലെന് പങ്കുവച്ചു. ആരാധനയോടെ കണ്ടിരുന്ന സംവിധായകനാണ് അമല്‍ നീരദ്. ബാച്ലർ പാർട്ടി ക്യൂ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും നസ്ലെന് പറയുന്നു.