parvathi-thiruvoth-maya-menon

നടി പാര്‍വതി തിരുവോത്തിനെതിരെ വിമര്‍ശനവുമായി നടി മായാ മേനോന്‍. സോണിയ ഗാന്ധിക്കെതിരായ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പാര്‍വതിയുടെ പോസ്റ്റിനോടാണ് മായാ മേനോന്റെ വിമര്‍ശനം. സ്വന്തം സിനിമയുടെ പ്രമോഷന്‍ സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി, സേഫ് സോണായ ഹിന്ദു വിരോധം തുപ്പിക്കൊണ്ട് യാതൊരു ആത്മാർത്ഥതയുമില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു തിരിച്ചു കയറിപ്പോകുന്ന ഒരു ബിലോ ആവറേജ് കമ്മിണി മാത്രമാണ് പാർവതി എന്നാണ് മായാ മേനോന്‍ പറഞ്ഞത്. സോണിയയുടെ ആത്മകഥയില്‍ എഴുതിവച്ചതെല്ലാം നുണയും കള്ള ചരിത്രവുമാണെന്നും മായാ മേനോന്‍ കുറിച്ചു. 

'അതിന് ആര് പറഞ്ഞു അവർ ആരുടെ മടിയിൽ കയറിയിരുന്നാലും നമുക്ക് എന്ത് പ്രശ്നം. അതൊക്കെ കൊങ്ങികൾക്കും, പ്രത്യേകിച്ച് കമ്മികൾക്കുമാണ് പ്രശ്നം. കാരണം, അവർക്ക് അച്ഛൻ, അമ്മ, ഗുരു ഒക്കെ പ്രസവ യന്ത്രം, എടിഎം കാര്‍ഡ്, വെറുമൊരു പാലം എന്നിവ മാത്രം ആണ്. ജീവിതത്തിൽ അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ യാതൊരു വിലയുമില്ലാത്ത ആളുകൾ.

പിന്നെ ഈ സോണിയ അമ്മച്ചി എഴുതി വച്ചിരിക്കുന്ന നുണകൾ, കള്ള ചരിത്രം, പൊട്ടത്തെറ്റുകൾ എന്നിവയ്ക്ക് മാത്രം ആണ് ബുദ്ധിയും, ബോധവുമുള്ളവർക്ക് പ്രശ്നം. നിങ്ങൾക്ക് വാചാടോപം മാത്രമുള്ള, പ്രവർത്തിയിൽ സ്വന്തം നാടിനോട് യാതൊരു കൂറുമില്ലാത്ത കമ്മിണികൾക്ക് അത് പ്രശ്നം കാണില്ലായിരിക്കും. കാരണം, ഇവിടെ നിങ്ങൾ സ്വന്തം സിനിമയുടെ പ്രമോഷന്‍ സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി, സേഫ് സോണായ ഹിന്ദു വിരോധം തുപ്പിക്കൊണ്ട് യാതൊരു ആത്മാർത്ഥതയുമില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു തിരിച്ചു കയറിപ്പോകുന്ന ഒരു ബിലോ ആവറേജ് കമ്മിണി മാത്രമാണ് പാർവതി.

അതുകൊണ്ട് നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ മാത്രം അഭിപ്രായം ആണ് പാർവതി... നിങ്ങളുടെ മാത്രം അഭിപ്രായം. അതിന്, ഈ പ്രത്യേക വിഷയത്തിൽ, ഞാൻ പുല്ലുവില പോലും നൽകുന്നില്ല,' മായ കുറിച്ചു. 

സോണിയ ഗാന്ധി ഭർത്താവ് രാജീവ് ഗാന്ധിയുടെ മടിയിലിരുന്നതിനെ വിമർശിക്കാൻ തിരക്കു കൂട്ടുന്നവർ 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുകയും കുടുംബത്തിലെ ഏഴുപേരെ നഷ്ടപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനോയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നുവെന്നു എന്നായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. 

‘സോണിയ ഗാന്ധി സ്വന്തം ഭർത്താവിന്റെ മടിയിലിരിക്കുന്നത് നമ്മുടെ സമൂഹത്തിന് വലിയ സാംസ്കാരിക ആഘാതം. എന്നാൽ ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവർ ഒരു കൂസലുമില്ലാതെ സ്വതന്ത്രരായി വിലസി നടക്കുന്നത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണോ? വെറും മനുസ്മൃതി രീതികൾ! അയ്യായിരം വർഷത്തെ പാരമ്പര്യമുള്ള സംസ്കാരം, അല്ലേ സാർ!’ പാർവതിയുടെ വാക്കുകള്‍. 

ENGLISH SUMMARY:

Actress Maya Menon has launched a scathing attack on fellow actress Parvathy Thiruvothu over the latter's social media post criticizing cyberattacks against Sonia Gandhi. In a strongly worded response, Maya Menon dismissed Parvathy as a "below-average" communist who only emerges during movie promotions to spew insincere anti-Hindu rhetoric. Menon further alleged that Sonia Gandhi's autobiography is filled with lies and fabricated history, stating that she gives zero value to Parvathy's personal opinions on the matter. Earlier, Parvathy had called out the hypocrisy of those outraged over a photo of Sonia Gandhi sitting on Rajiv Gandhi's lap while remaining silent on the release of convicts in the Bilkis Bano case.