അടുത്തിടെയാണ് ഗായിക റിമി ടോമിയുടെ വിവാഹം കഴിഞ്ഞത്. ജിം ട്രെയിനല്‍ ലിബിന് മാത്യു ആണ് റിമിക്ക് വരനായത്. മുംബൈയിലെ ഡോംബിവല്ലിയിലുള്ള പള്ളിയിൽവച്ചായിരുന്നു റിമിയുടേയും ലിബിന്റേയും വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം.
വിവാഹ തിരക്കുകള്‍ക്ക് പിന്നാലെ ഹണിമൂണ്‍ യാത്രയിലേക്ക് കടന്നിരിക്കുകയാണ് ഇരുവരും. കസഖ്സ്ഥാനിലെ മഞ്ഞു പുതഞ്ഞ താഴ്വരയിൽ ലിബിനൊപ്പം നിൽക്കുന്ന വിഡിയോ റിമി പങ്കുവച്ചു. സന്തോഷത്താല്‍ റിമി തുള്ളിച്ചാടുകയായിരുന്നു വിഡിയോയില്‍. ‘വിവാഹമംഗളങ്ങൾ മുതൽ മലനിരകളിലെ ഈ വഴികൾ വരെ... ദാമ്പത്യം തുടങ്ങിയതിന് ശേഷമുള്ള ഞങ്ങളുടെ ആദ്യ സാഹസികയാത്ര! ഇരു ഹൃദയങ്ങൾ, ഒരു യാത്ര, ലക്ഷ്യസ്ഥാനങ്ങൾ അനവധി. നീണ്ട കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ആദ്യ യാത്ര ആരംഭിച്ചു... കസഖ്സ്ഥാൻ, ശരിക്കും മാന്ത്രികമാണ്.’– വിഡിയോയ്ക്കൊപ്പം റിമി കുറിച്ചു.
നവംബർ 14ന് ആണ് റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായത്. വിവാഹ ശേഷം ലിബിനൊപ്പം മുംബൈയിലായിരിക്കും താമസമെന്ന് റിമി ആരാധകരോട് പറഞ്ഞിരുന്നു.