• തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്താണ് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി തെലുങ്ക്–തമിഴ് നടി സുരേഖ വാണി രംഗത്തെത്തി.

നടി സുരേഖ വാണിയും യുവാവും തമ്മിലുള്ള സ്വകാര്യ പ്രണയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍. നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പുറത്തായത്. പിന്നാലെ ഇത് ഡിലീറ്റ് ചെയ്തെങ്കിലും വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കായെന്നും ആരും ചിത്രം പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് നടി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടു. 

തന്‍റെ സമ്മതമില്ലാതെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേഖ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി. 'എന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എന്‍റെ സമ്മതമില്ലാതെയാണ് ഇതില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മീം പേജുകള്‍, മീഡിയ, യൂട്യൂബ് ചാനല്‍ അടക്കം എല്ലാവരോടും ഇത് പങ്കിടുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ്. എന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടോ വ്യക്തികളെയോ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വ്യൂസിനും റീച്ചിനും വേണ്ടി ഈ സാഹചര്യം മുതലാക്കരുത്. സ്വകാര്യത മാനിക്കുക. ഇതൊരു അതീവ ഗുരുതരമായ വിഷയമാണ്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ യാതൊരുമടിയുമില്ല' എന്നാണ് സുരേഖയുടെ പോസ്റ്റ്. 

14-ാം വയസില്‍ ടെലിവിഷന്‍ അവതാരകയായാണ് സുരേഖ വാണി കരിയര്‍ ആരംഭിക്കുന്നത്. പ്രാദേശിക കേബിള്‍ ടിവിയിലായിരുന്നു സുരേഖ ആദ്യമായി അവതാരകയായത്. 2005-ൽ പുറത്തിറങ്ങിയ 'സീനുഗാഡു ചിരഞ്ജീവി ഫാൻ' എന്ന തെലുങ്ക് പ്രണയ ചിത്രത്തിലൂടെയാണ് വാണി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഭദ്ര, നോട്ട്ബുക്ക്, ഔയ്, സുകുമാര്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ജില്ല, പവര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും സുരേഖ അഭിനയിച്ചു. 18-ാം വയസിലാണ് സുരേഷ് തേജയുമായി സുരേഖയുടെ വിവാഹം നടന്നത്. ഇരുവര്‍ക്കും സുപ്രിത എന്നൊരു മകളുണ്ട്. 2019 തില്‍ ഭര്‍ത്താവ് സുരേഷ് തേജ രോഗം ബാധിച്ച് മരിച്ചിരുന്നു. 

ENGLISH SUMMARY:

Popular South Indian actress Surekha Vani has alleged that her Instagram account was hacked after private intimate photos of her were briefly posted as a story. Although the images were deleted quickly, screenshots and video clips were widely circulated across various social media platforms. In a firm statement on Instagram, the actress urged media outlets, YouTube channels, and meme pages to stop sharing her private content immediately. Warning of strict legal action against violators, Surekha emphasized that her privacy must be respected and requested people not to exploit the situation for views or social media reach.