സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രം 'ജയിലർ 2' ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഇന്ന് റിലീസ് ചെയ്യുന്നു. 2023 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജയിലറി'ന്റെ തുടർച്ചയായി എത്തുന്ന സിനിമ ആഗോള തലത്തിൽ ഏഴായിരത്തോളം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. 

ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ തിരിച്ചുവരവ് തങ്ങളെ നിരാശരാക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴ്നാട്ടിൽ മാത്രം ആയിരത്തോളം സ്ക്രീനുകളിൽ 3300 ഷോകളാണ് റിലീസ് ദിനത്തിലുള്ളത്. രാവിലെ എട്ടരയ്ക്കാണ് തമിഴ് നാട്ടിലെ ആദ്യ ഷോ. കേരളം അടക്കം മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രാവിലെ ആറ് മണിക്ക് ആദ്യ ഷോ തുടങ്ങി. മോഹൻലാലും ശിവരാജ്കുമാറും അതിഥി താരങ്ങളായി എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള മലയാളത്തിലെ വമ്പൻ താരനിരയും അണിനിരക്കുന്നുണ്ട്. തമിഴിന് പുറമെ, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറക്കുന്നുണ്ട്.

നെൽസൺ ദിലീപ്കുമാറാണ് സിനിമയുടെ സംവിധാനം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ആദ്യ ഭാഗത്തെ വെല്ലുന്ന മാസ് ആക്ഷൻ രംഗങ്ങളും കോമഡിയും ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ജയിലർ 2 കാണാൻ കേരളത്തിൽ ഉൾപ്പടെയുള്ള ആരാധകർ വൻ തിരക്കാണ്. 

ENGLISH SUMMARY:

Rajinikanth Jailer 2 release brings massive excitement as the superstar returns as Tiger Muthuvel Pandian in Nelson Dilipkumar's high-octane action entertainer. Fans across the globe are flocking to theaters for this blockbuster sequel featuring star-studded cameos and Anirudh's thrilling music.