• തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന 'ധൂമകേതു'വിലെ രസകരമായ പ്രധാന സംഭാഷണ രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടു.

'നെയ്മറി'ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ ചിത്രമായ 'ധൂമകേതു'വിലെ രസകരമായ സ്നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി. ടൈം ട്രാവൽ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ കൗതുകമുണർത്തുന്ന ഒരു പ്രധാന സംഭാഷണ രംഗമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. 

വിതരണം: ഭാവന റിലീസ്, ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്. പിള്ള, വാസുദേവൻ വി. യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

ENGLISH SUMMARY:

The makers of the time-travel film 'Dhoomakethu' have released an engaging sneak peek video showcasing a humorous dialogue scene from the movie. Directed by Sudhi Madison of 'Neymar' fame, the film is receiving positive audience responses across theaters. Produced jointly by Happy Hours Entertainments and A&HS Production House following their hit 'Sookshmadarsini,' the project features a star-studded cast including Sajin Gopu, Nikhila Vimal, Shine Tom Chacko, Ganapathi, and Sidharth Bharathan. The movie's crew includes writer duo Soni and Manu, cinematographer Jinto George, and music composer Ankit Menon.