മദ്യപിച്ച് വാഹനമോടിച്ച് കോഴിക്കോട് നഗരത്തിൽ തുടരെ അപകടങ്ങളുണ്ടാക്കിയതിന് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിന്‍റെ ദിവസങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖം വൈറലാകുന്നു.

'90 ശതമാനം ആള്‍ക്കാര്‍ക്കും സിവിക് സെന്‍സ് ഇല്ല, ചുമ്മാ ലൈസന്‍സും വാങ്ങിനടക്കുന്നതാണ്. ഒരു ബോധവുമില്ലാതെ റോഡിലേയ്ക്ക് ഇറങ്ങും, ഭയങ്കര മോശം ഡ്രൈവിങാണ്, വണ്ടിയോടിക്കാനും അറിയില്ല' എന്നായിരുന്നു അശ്വന്ത് കോക്കിന്‍റെ കമന്‍റ്.

അശ്വന്തിന്‍റെ അഭിപ്രായത്തില്‍ ഒന്നും ശരിയല്ല, ആള്‍ക്കാര് ശരിയല്ല,ഡ്രൈവിങ് ശരിയല്ല, സിവിക് സെന്‍സ് ഇല്ല, മൊത്തത്തില്‍ പ്രശ്നം എന്ന് പറയുന്നു. ഇത് ശരിക്കും ആള്‍ക്കാരുടെ പ്രശ്നമാണോ അതോ അശ്വന്തിന്‍റെ പ്രശ്നമാണോ എന്ന് ആങ്കര്‍ ചോദിക്കുന്നുണ്ട്. 'അല്ല,അതെന്‍റെ പ്രശ്നം അല്ല, ആള്‍ക്കാര്‍ക്ക് മര്യാദ ഇല്ലായെന്നുള്ളത് ഫാക്ടാണ്. വണ്ടിയെടുത്ത് റോഡിലേയ്ക്ക് ഇറങ്ങി നോക്ക് അപ്പോ മനസ്സിലാകും' എന്നായിരുന്നു മറുപടി.

തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ എരഞ്ഞിപ്പാലത്തിന് അശ്വന്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡിലുണ്ടായിരുന്ന മറ്റ് നാല് വാഹനങ്ങളിൽ ഇടിച്ച് അപകട പരമ്പര സൃഷ്ടിക്കുകയായിരുന്നു. നടക്കാവ് പൊലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്ത് മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ​വൈദ്യപരിശോധന കഴിഞ്ഞ് ഇറങ്ങിയ അശ്വന്തിനോട് ‘മദ്യപിച്ചിരുന്നോ?’ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, യുട്യൂബ് ചാനലിലെ സിനിമ റിവ്യൂകളെ ഓർമിപ്പിക്കുന്ന അതേ രീതിയില്‍ തന്നെയായിരുന്നു മറുപടി. ‘ദാറ്റ്സ് കേരള പൊലീസ്, ഞാൻ പറയില്ല’. 

റിവ്യൂ ബോംബിങ് നടത്തുന്നതിന് അശ്വന്തിനെതിരെ പരാതി ഉയര്‍ന്നിട്ടുള്ളതാണ്. എന്നാല്‍ ഇത് ആസ്വദിക്കുന്നവരും റിവ്യൂവിന് കാത്തിരിക്കുന്നവരും കുറവല്ല. റിവ്യൂ പ്രശ്നങ്ങള്‍ക്ക് ശേഷം അശ്വന്ത് വീണ്ടും എയറിലായിരിക്കുകയാണ്.

aswanth-kok-viral-interview-kozhikode-accident:

Aswanth Kok's recent interview about civic sense and driving is going viral after his drunk driving incidents in Kozhikode. His earlier comments criticizing others' driving and lack of civic sense are now being contrasted with his own alleged actions.