ആ ചിരി, ചോക്ലേറ്റ് സ്കിൻ, താടി... അങ്ങനെ റിഷികാന്ത് ഒരു പെർഫെക്ട് ക്രഷ് മെറ്റീരിയൽ ആണെന്ന് പറഞ്ഞുവയ്ക്കുകയാണ് സോഷ്യൽ മീഡിയ. വൻ തോതിലാണ് ലേഡീസ് ഫാൻസ് താരത്തെ തേടിയെത്തിയിരിക്കുന്നത്.

‘ഇത്ര നാൾ ഇതെവിടെയായിരുന്നു...’, ‘അയ്യോ, റൊമ്പ പുടിച്ചിറുക്ക്’, ‘ആ മുഖം മനസ്സിൽ നിന്ന് പോകുന്നില്ലായേ...’ എന്നിങ്ങനെ നീളുന്നു ഫാൻസ് കമന്റുകൾ.

രാജാ കറുപ്പസാമി സംവിധാനം ചെയ്ത ‘മോദ രാത്രി’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റിഷികാന്തും അനിഷ്മ അനിൽകുമാറുമാണ്. ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഒപ്പം റിഷികാന്തിനെയും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.

15 വർഷത്തെ സിനിമാ യാത്രയ്ക്ക് ശേഷമാണ് റിഷികാന്ത് നായകനായി എത്തുന്നത്. ടെമ്പിൾ മങ്കീസ് എന്ന ഓൺലൈൻ സ്കെച്ച് ഗ്രൂപ്പിലൂടെ കരിയർ ആരംഭിച്ച താരം നിരവധി സഹനട വേഷങ്ങൾക്കു ശേഷമാണ് ലീഡ് റോളിലെത്തിയിരിക്കുന്നത്. വരവ് മോശമായിട്ടില്ല. ഒട്ടും മോശമായിട്ടില്ല എന്നാണ് പ്രേക്ഷക പ്രതികരണം.

വർഷങ്ങളായി സിനിമയിൽ ഉണ്ടെങ്കിലും, ‘മോദ രാത്രി’യിലെ നായകവേഷത്തിലൂടെയാണ് റിഷികാന്തിന് ഇപ്പോൾ വലിയൊരു ഫാൻ ഫോളോയിങ് ലഭിച്ചിരിക്കുന്നത്. തഞ്ചാവൂരിൽ നിന്നെത്തി തമിഴിൽ ചേക്കേറി, ഇപ്പോൾ മലയാളികളുടെ ക്രഷായി മാറിയിരിക്കുന്ന റിഷികാന്തിന്റെ സിനിമാ യാത്ര എളുപ്പമായിരുന്നില്ല.

2018ലാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നുകിട്ടുന്നത്. പുറത്തിറങ്ങിയ ‘ഇരുമ്പ് തിരയ്’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ സിനിമയിൽ സാന്നിധ്യമറിയിച്ച റിഷികാന്ത് പിന്നീട് ‘ഹീറോ’, ‘ഹോക്കി’, ‘സില നേരങ്ങളിൽ സില മനിതർകൾ’, ‘O2’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. വലിയ വേഷങ്ങൾ ലഭിച്ചില്ലെങ്കിലും ഓരോ കഥാപാത്രത്തെയും തന്റെ കരിയറിലെ അടുത്ത ചുവടായി രേഖപ്പെടുത്തി.

സിനിമയിലേക്ക് പ്രവേശിക്കുന്നത് ഒരു കാര്യമാണെങ്കിൽ, അതിൽ നിലനിൽക്കുക മറ്റൊരു കാര്യമാണ്. ചെന്നൈയ്ക്ക് പുറത്തുനിന്നെത്തിയ ഒരാൾ എന്ന നിലയിൽ സിനിമാ മേഖലയിൽ ബന്ധങ്ങൾ ഉണ്ടാക്കുന്നതും അവസരങ്ങൾ കണ്ടെത്തുന്നതും എളുപ്പമായിരുന്നില്ല. എത്തിയെങ്കിൽ തന്നെയും അവിടെ നിലനിൽക്കുക ബുദ്ധിമുട്ടാണെന്ന് റിഷികാന്ത് അഭിപ്രായപ്പെട്ടിരുന്നു. ഒരു അഭിനേതാവായി സിനിമയെ തന്നെ തന്റെ തൊഴിൽമേഖലയാക്കുമ്പോൾ ദീർഘകാലം ഇവിടെ തുടരാനുള്ള കഴിവ് വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

‘നെയ്മർ’, ‘രസവാദി’, ‘ഇന്ത്യൻ 2’, ‘നിറം മാറും ഉലകിൽ’, ‘കൂലി’ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ഭാഗമായി. അങ്ങനെ 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ‘മോദ രാത്രി’യിൽ റിഷികാന്ത് നായകനായി എത്തിയിരിക്കുന്നത്.

നായകനായുള്ള ആദ്യ ചിത്രത്തിന് പിന്നാലെ റിഷികാന്തിന്റെ കരിയറിൽ മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി എത്തുകയാണ്. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ‘ഡൊറോത്തി’യാണ് അദ്ദേഹത്തിന്റെ അടുത്ത പ്രധാന റിലീസ്.

കീർത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘ഡൊറോത്തി’. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2026 സെപ്റ്റംബർ 25ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രത്തിന് വേൾഡ് പ്രീമിയർ ലഭിച്ചിരുന്നു.

സൗഹൃദം, സാമൂഹിക സംഘർഷങ്ങൾ, ജാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയെ പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ റിഷികാന്തിനും ശ്രദ്ധേയമായ വേഷമാണുള്ളത്.

rishikanth-modha-ratri-malayalam-actor:

Rishikanth has become a perfect crush material on social media, with female fans flocking to him after his performance in 'Modha Ratri'. After a 15-year journey in cinema, Rishikanth is finally finding his footing as a lead actor, captivating audiences with his charm and talent.