46 കോടി രൂപ തട്ടിയെടുത്തെന്ന സഹോദരി രാധയുടെ ആരോപണത്തിൽ മറുപടിയുമായി നടി അംബിക. സ്വർണം, സ്വത്ത്, പണം, ചെക്ക് എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അംബിക നിഷേധിച്ചു. അമ്മ മരിക്കുന്നതിന് മുൻപ് തന്നെ സ്വത്തുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ് പൂർത്തിയാക്കിയിരുന്നുവെന്നും രാധയ്ക്ക് ലഭിക്കേണ്ട വിഹിതമടക്കം എല്ലാം സംസാരിച്ച് തീരുമാനിച്ചിരുന്നതാണെന്നും അംബിക വ്യക്തമാക്കി.
ആർ.എസ്. ഗാർഡനുമായി ബന്ധപ്പെട്ട വിഷയത്തിലും അംബിക വിശദീകരണം നൽകി. അമ്മയുടെ നിർദേശപ്രകാരമാണ് സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചതെന്നും രാധയുടെ ഭർത്താവ് രാജശേഖരൻ നായർ ഇക്കാര്യം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും അംബിക വ്യക്തമാക്കി. എന്നാൽ പിന്നീട് ഇരുവരുടെയും പേര് ഒഴിവാക്കി മറ്റൊരു പേര് നൽകിയതിൽ അതൃപ്തിയുണ്ടെന്നും അവർ പറഞ്ഞു.
read more: ‘രാധയുടേത് കള്ളക്കരച്ചില്‍’; ചെക്ക് തട്ടിപ്പെന്ന സഹോദരിയുടെ പരാതി തള്ളി നടി അംബിക ...
‘ആർ.എസ്. ഗാർഡനിൽ നിന്ന് ‘എ’ എവിടെപ്പോയി? മരിച്ചുപോയോ? ഇല്ലല്ലോ. ജീവനോടെയല്ലേ ഉള്ളത്. ഒരു വാക്ക് പറയാമായിരുന്നില്ലേ?’ എന്ന് പറഞ്ഞ് അംബിക വിതുമ്പി.
വീട്ടിൽ സൂക്ഷിച്ചിരുന്ന വലിയ തുകയും ചെക്കും സംബന്ധിച്ച ആരോപണങ്ങളും അംബിക ചോദ്യം ചെയ്തു. രാധ വളരെ ശ്രദ്ധാലുവായ വ്യക്തിയാണെന്നും സ്വന്തം സാധനങ്ങൾ, ഒരു ബാഗിന്റെ സിബ് അടക്കം ലോക്കിട്ട് പൂട്ടി സൂക്ഷിക്കുന്ന സ്വഭാവക്കാരിയാണെന്നും അംബിക പറഞ്ഞു. അതിനാൽ ചെക്ക് വീട്ടിൽ വച്ചിട്ട് പോയെന്ന ആരോപണം വിശ്വസനീയമല്ലെന്നുമാണ് അംബികയുടെ വാദം.
ചെക്കിൽ ഒപ്പിട്ടിരുന്നതായും ചെക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ തനിക്ക് ലഭിച്ചത് സഹോദരൻ പറഞ്ഞപ്പോഴാണെന്നും അംബിക പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും അംബിക വിശദീകരണം നൽകി. നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെങ്കിൽ പകരം പ്രതിനിധിയെ അയക്കാമായിരുന്നുവെന്നും അവർ പറഞ്ഞു.
read more: ഹംപിള്‍ സിംപിള്‍ ഉമ്മ; നാടകവേദിയിൽ നിന്ന് വെള്ളിത്തിരയിലേക്ക്; സാവിത്രി ശ്രീധരന്റെ അഭിനയജീവിതം ...
‘ഞാൻ നിയമം അനുസരിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാൽ മാത്രം പോരാ. നമ്മൾ എല്ലാവരും അത് പാലിക്കണം. വ്യക്തിപരമായ വിഷമങ്ങൾ ഉണ്ടായാലും അത് പാലിക്കണം,’ അംബിക പറഞ്ഞു. ചെക്കിലെ തുക എന്തിനുവേണ്ടിയുള്ളതാണെന്നതടക്കമുള്ള കാര്യങ്ങൾ രാധയ്‌ക്കെതിരെ നൽകിയ മൂന്ന്–നാല് കേസുകളിൽ വിശദീകരിച്ചിട്ടുണ്ടെന്നും അംബിക പറഞ്ഞു.
ചെന്നൈയിലെ വീട്ടിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഒപ്പിട്ട് സൂക്ഷിച്ചിരുന്ന അഞ്ച് ബ്ലാങ്ക് ചെക്കുകൾ അംബികയും സഹോദരൻ മല്ലികാർജുനും കൈക്കലാക്കി. ഈ ചെക്കുകൾ ഉപയോഗിച്ച് ഏകദേശം 46 കോടി രൂപ അംബികയുടെ പേരിൽ പണമാക്കാൻ ശ്രമിച്ചെന്നായിരുന്നു രാധയുടെ പരാതി. സെപ്റ്റംബർ 17ന് ബാങ്കിൽനിന്ന് വിവരം ലഭിച്ചതോടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും തുടർന്ന് പണമിടപാട് നിർത്തിവയ്ക്കാൻ ബാങ്കിനോട് ആവശ്യപ്പെട്ടെന്നുമാണ് രാധ പറയുന്നത്.