parvathy-ayyappadas-breakup-story

Don't Produce too much...! ഈ ഡയലോഗും പാർവതി അയ്യപ്പദാസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണല്ലോ. ബെത്‍ലഹേം കുടുംബയൂണിറ്റ് സിനിമയും, സിനിമയില്‍ ബിടിഎസ് കിട്ടി യൂടൂബില്‍ ഇപ്പോള്‍ വൈറലായിരിക്കുകകയാണ് സാത്തുക്കുടി പ്രണയവും. 

ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ ശേഷം സിനിമയിലും ടെലിവിഷൻ പരമ്പരകളിലുമെല്ലാം സാന്നിധ്യമറിയിച്ച താരമാണ് പാർവതി അയ്യപ്പദാസ്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിൽ സായൂജ്യ എന്ന കഥാപാത്രത്തെയും പാർവതി അവതരിപ്പിച്ചിരുന്നു. 

അഭിമുഖത്തിനിടെ തന്റെ പഴയ പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ടിക് ടോക്ക് ചെയ്യുന്ന കാലത്ത് തനിക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ വെറും പത്ത് ദിവസത്തിന് ശേഷം ആ ബന്ധം അപ്രതീക്ഷിതമായി അവസാനിച്ച കഥയാണ് താരം പങ്കുവെച്ചത്.

തുടക്കത്തിൽ എല്ലാം സാധാരണ നിലയിലായിരുന്നെങ്കിലും പിന്നീട് കുറച്ച് ദിവസത്തേയ്ക്ക് അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നും പാർവതി പറയുന്നു. അന്വേഷിച്ചപ്പോൾ പനിയാണെന്ന് പറഞ്ഞതിന് പിന്നാലെ തന്നെ ബ്ലോക്ക് ചെയ്ത് ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായി മനസ്സിലായിട്ടില്ലെന്നും പാർവതി പറഞ്ഞു. ഭാവിയിൽ അദ്ദേഹത്തെ എപ്പോഴെങ്കിലും നേരിൽ കണ്ടാൽ, അന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിക്കണമെന്ന ആഗ്രഹവും താരം പങ്കുവെച്ചു.

Parvathy Ayyappadas' Shocking Breakup Story Goes Viral:

Parvathy Ayyappadas, a popular actress who gained fame through TikTok and then ventured into films and television, has recently gone viral for her dialogue 'Don't Produce too much...!' from the movie 'Bethlehem Kudumb Unit' and her past relationship. She shared details of a brief relationship that ended abruptly after just ten days, leaving her perplexed about the reasons behind the sudden breakup.