സിനിമയിൽ ശരിക്ക് വേണ്ടി നിലകൊള്ളുമ്പോൾ വില്ലനായി ചിത്രീകരിക്കാൻ ശ്രമം തുടരുന്നുവെന്ന് നടി പാർവതി തിരുവോത്ത്. സിനിമയിൽ ഇരുപത് വർഷം പൂർത്തിയാക്കിയ പാർവതി പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന പുതിയ ചിത്രത്തിൻ്റെ പ്രചരണാർഥം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിനിമയിലെ പവർ ഗ്രൂപ്പുകൾ അനിവാര്യരാണെന്ന് അവർ തെറ്റിദ്ധരിച്ചു. അവരില്ലെങ്കിലും സിനിമയ്ക്കൊന്നും പറ്റില്ലെന്നും അത് തനിക്ക് മുൻനിരയിൽ ഇരുന്ന് കാണാൻ കഴിഞ്ഞുവെന്നും പാർവതി പറഞ്ഞു.

ENGLISH SUMMARY:

Actress Parvathy Thiruvothu discusses the ongoing attempts to portray her as an antagonist for standing up for what's right in cinema, reflecting on her twenty-year career.