സുചിത്ര മോഹന്‍ലാലിനും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ് ആന്‍റണി ജോസഫ്. സുചിത്ര ജൂഡിന് നല്‍കിയ സമ്മാനത്തിന്‍റെ ചിത്രത്തിനൊപ്പം വൈകാരിമായ കുറിപ്പും ജൂഡ് എഴുതി. ജൂഡ് സംവിധാനം ചെയ്യുന്ന വിസ്മയയുടെ അരങ്ങേറ്റ ചിത്രം 'തുടക്കം' നാളെയാണ് റിലീസ്.
‘മായ കൊണ്ടുവന്ന പട്ടി ആദ്യം കടിച്ചത് എന്നെയായിരുന്നു’; മകളുടെ നായപ്രേമത്തെക്കുറിച്ച് മോഹന്‍ലാല്‍
'ലോകത്തിന് അവരൊരു അമ്മയും മകളുമായിരിക്കാം. എന്നാൽ എനിക്കവര്‍ എന്നും എന്റെ മൂത്ത ചേച്ചിയും ഇളയ അനുജത്തിയുമാണ്' എന്നാണ് എഴുതിയത്. 'തുടക്കം' കണ്ടതിന് ശേഷം സുചിത്ര സമ്മാനിച്ച വാച്ചിന്‍റെ ചിത്രവും ജൂഡ് പങ്കുവച്ചു. 'സുചി ചേച്ചി നൽകിയ മനോഹരമായ ഒരു സമ്മാനമാണ്. എന്റെ ആയുഷ്കാലം ഞാൻ സൂക്ഷിച്ചുവെക്കുന്ന ഒരു സമ്മാനം' എന്നും ജൂഡ് എഴുതി.
മോഹൻലാലിന്റെ മകൾ വിസ്മയയുടെ അഭിനയരംഗത്തേക്ക് ചുവടു വയ്ക്കുന്ന ആദ്യ ചിത്രമാണ് ‘തുടക്കം’. ഫാമിലി ത്രില്ലർ ആയിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
2018' എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.