വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന തുടക്കം റിലീസിന് ഒരുങ്ങുകയാണ്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഡ്രാമ ആയാണ് ഒരുങ്ങുന്നത്. മോഹന്‍ലാലിന്‍റെ കാമിയോ അപ്പിയറന്‍സും സിനിമയിലുണ്ടാവും. കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷനിടെ മോഹന്‍ലാല്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സിനിമയിലെ താരങ്ങളും സംവിധായകനും ഉള്‍പ്പെടെ തുടക്കത്തിന്റെ ട്രെയിലർ പ്രകാശന ചടങ്ങിൽ ആക്ഷന്‍ മൂവി പോലെ തോന്നുന്നുണ്ട്. ലാലേട്ടനെ പോലെ കാല് പൊക്കിയുള്ള അടിയുണ്ടാവുമോ എന്നായിരുന്നു വിസ്മയയോടുള്ള ചോദ്യം. ആദ്യം ഒന്ന് അമ്പരന്ന വിസ്മയ 'ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല, സിനിമ കാണണം', എന്ന് മറുപടി നല്‍കി. മോഹന്‍ലാലിനോടും ഒരു ഉത്തരം ആവശ്യപ്പെട്ടപ്പോള്‍ 'അത്രയും കാല് പൊക്കുന്നില്ല' എന്നായിരുന്നു മറുപടി. ആദ്യ സിനിമ മുതൽ 370 ആം സിനിമയിൽ അഭിനയിക്കുമ്പോഴും തനിക്ക് ടെൻഷൻ ഇല്ല. സിനിമ പരീക്ഷ എഴുതുന്നതു പോലെയാണ്. നന്നായി പഠിച്ചാൽ നല്ല മാർക്ക് കിട്ടും, നന്നായി അഭിനയിച്ചാൽ ഫലം ഉണ്ടാകുമെന്നും കൊണ്ട് മോഹൻലാൽ പറഞ്ഞു.
ചോദ്യത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സിനിമ പ്രമോഷനുകളില്‍ കുറച്ചുകൂടി നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയര്‍ന്നു. അതേസമയം അതിനുപറ്റിയ ഉത്തരമാണ് മോഹന്‍ലാല്‍ നല്‍കിയതെന്നും കമന്‍റുകളുണ്ട്.
ഓഗസ്റ്റ് ഏഴിനാണ് തുടക്കം റിലീസ് ചെയ്യുന്നത്. വിസ്മയ മോഹൻലാൽ, ആശിഷ് ജോ ആന്റണി, സായ് കുമാർ, മനോജ് കെ. ജയൻ, കെ. ബി. ഗണേശ് കുമാർ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.