Image Credit : Facbook

ബോളിവുഡിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ നടനാണ് വിജയ് വർമ. ഗല്ലി ബോയ്, ഡാർലിംഗ്സ്, ജാനേ ജാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയും ഒടിടി സീരീസുകളിലൂടെയും മലയാളി പ്രേക്ഷകർക്കും പരിചിതനായ താരം, തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.

ഹൈദരാബാദിൽ മോഡലിങ് രംഗത്ത് സജീവമായിരുന്ന കാലത്താണ് വിജയ് വർമയ്ക്ക് ദുരനുഭവം ഉണ്ടാകുന്നത്. അക്കാലത്ത് ഒരു മോഡൽ കോർഡിനേറ്ററെ പരിചയപ്പെടേണ്ടി വന്നു. എന്നാൽ പിന്നീട് അയാൾ മോശമായി പെരുമാറാൻ തുടങ്ങി, ശരീരത്തിൽ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചു എന്നും വിജയ് വെളിപ്പെടിത്തി. പക്ഷേ വിജയ് അദ്ദേഹത്തെ നിരുല്‍സാഹപ്പെടുത്തി. തുടക്കത്തില്‍ തന്നെ ഇങ്ങനൊരു അനുഭവം ഉണ്ടായത് ഏറെ നിരാശനാക്കി. പിന്നീട് അതിനെ ശക്താമായി നേരിടാന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‌എങ്കിലും, കരിയറിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു അനുഭവം ഉണ്ടായത് താരത്തെ മാനസികമായി ഏറെ തളർത്തിയിരുന്നു. എന്നാൽ, ഈ നിരാശയും അനുഭവവുമാണ് മോഡലിങി  അഭിനയത്തിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ഹൈദരാബാദിലെ പ്രശസ്തമായ 'സൂത്രധർ സ്കൂൾ ഓഫ് ആക്ടിംഗ്' എന്ന നാടക പഠന കേന്ദ്രത്തിൽ ചേരാൻ സമീപിച്ചെങ്കിലും, അഭിനയത്തോടുള്ള ആത്മാർഥതയെ ചോദ്യം ചെയ്ത് അവർ അദ്ദേഹത്തെ മടക്കി അയക്കുകയാണുണ്ടായത്.

തുടർന്ന്, പൂനെയിലെ പ്രശസ്തമായ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ  അപേക്ഷിച്ചെങ്കിലും ആദ്യ ശ്രമത്തിൽ പരാജയപ്പെടുകയാണുണ്ടായത്. പിന്നീട് FTII-ൽ പ്രവേശനം നേടി അഭിനയ പഠനം വിജയകരമായി പൂർത്തിയാക്കി. നിരന്തരമായ കഠിനാധ്വാനത്തിലൂടെയും തന്റേതായ അഭിനയശൈലിയിലൂടെയും ഇന്ന് ബോളിവുഡിലെ മുൻനിര നായകനിരയിലേക്കും സ്വഭാവനടന നിരയിലേക്കും ഉയർന്നിരിക്കുകയാണ് വിജയ് വർമ.

ENGLISH SUMMARY:

Vijay Varma's struggles in his early career are being highlighted. The actor, known for his roles in "Gully Boy," "Darlings," and "Jaane Jaan," recently shared his difficult experiences and hardships faced when he was starting out.