Image: Manorama

Image: Manorama

  • മൃണാള്‍ താക്കൂറും യശസ്വി ജയ്‌സ്വാളും പ്രണയത്തിലോ?

നടി മൃണാള്‍ താക്കൂറും ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന് സോഷ്യല്‍മീഡിയ. ഇരുവരേയും മുബൈയിലെ കഫേയില്‍ ഒന്നിച്ചുകണ്ടതോടെയാണ് സൈബറിടത്ത് ചര്‍ച്ചയ്ക്ക് ചൂടേറുന്നത്. കഫേയില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 

ബാന്ദ്ര വെസ്റ്റിലുള്ള ബൂജി കഫേയിലാണ് ഇരുവരേയും ഒന്നിച്ചു കണ്ടതെന്നാണ് പുറത്തുവരുന്ന വിവരം. ജയ്‌സ്വാള്‍ കഫേയില്‍ നിന്നും പുറത്തിറങ്ങി വരുന്നതും മൃണാള്‍ കഫേയ്ക്കകത്ത് മറ്റു സുഹൃത്തുക്കളോടൊപ്പം നില്‍ക്കുന്നതുമാണ് കാണാനാവുക. ഈ ദൃശ്യം പുറത്തുവന്നതോടെയാണ് പുതിയ അഭ്യൂഹത്തിന് തുടക്കമായത്. എന്നാല്‍ രണ്ടുപേരെ ഒരു കഫേയില്‍ കണ്ടതുകൊണ്ടുമാത്രം ഡേറ്റിങ്ങിലാണെന്ന് പറയാനാകുമോ എന്ന ചോദ്യമാണ് വിഡിയോക്ക് താഴെ പലരും ചോദിക്കുന്നത്. അതേസമയം ഇത് വിശ്വസിക്കാവുന്നതല്ലെന്ന രീതിയിലും നിരവധി കമന്റുകളുണ്ട്.

മാത്രമല്ല ഇരുവരുടേയും പ്രായത്തെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കമന്‍റ് ബോക്സില്‍ പൊടിപൊടിക്കുകയാണ്. 33കാരിയായ മൃണാളും 24കാരനായ ജയ്സ്വാളും തമ്മില്‍ അമ്മയും മകനും പോലുണ്ടല്ലോ എന്ന തരത്തിലുള്ള കമന്റുകളും വിഡിയോക്ക് താഴെ കാണാം. എന്നാലീ അഭ്യൂഹങ്ങളോട് താരങ്ങളാരും പ്രതികരിച്ചിട്ടില്ല. നേരത്തേ നടന്‍ ധനുഷുമായി മൃണാള്‍ പ്രണയത്തിലാണെന്ന തരത്തിലും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇരുവരേയും പല പരിപാടികളിലും ഒന്നിച്ചു കണ്ടതോടെയാണ് ഇത്തരം സംശയങ്ങള്‍ ആരാധകരിലുണ്ടായത്. 

മൃണാൾ നായികാവേഷം ചെയ്ത ‘സൺ ഓഫ് സർദാർ 2’ സിനിമയുടെ ഷോയ്ക്കിടെയാണ് ഇവരുടെ പ്രണയവാർത്ത ആദ്യമായി തലപൊക്കുന്നത്. ഇവിടെ ധനുഷും പങ്കെടുത്തിരുന്നു.  ധനുഷിന്റെ സഹോദരിമാരായ കാർത്തിക, വിമല ഗീത എന്നിവരെ മൃണാൾ താക്കൂർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹം നടക്കുമെന്ന തരത്തില്‍പ്പോലും സൈബറിടത്ത് ചര്‍ച്ചകള്‍ പലത് നടന്നു. ഒടുവില്‍ ഇവർ പിരിഞ്ഞു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു.

Are Mrunal Thakur and Yashasvi Jaiswal Dating? Video Sparks Social Media Buzz:

Rumors are circulating on social media that actress Mrunal Thakur and cricketer Yashasvi Jaiswal are dating after they were spotted at a cafe in Bandra West, Mumbai. Video footage shows Jaiswal leaving the cafe while Mrunal was seen inside with other friends, sparking widespread debate among netizens. While some users questioned the dating claims based on a single cafe appearance, others commented on their age gap, pointing out that 33-year-old Mrunal looks significantly older than 24-year-old Jaiswal. Neither celebrity has officially reacted to the rumors, which follow previous unverified claims linking Mrunal with actor Dhanush.