Image: Instagram, Soubhagya Venkitesh

പാര്‍ട്ണറില്‍ നിന്നും ചതിപറ്റിയതിനെ തുടര്‍ന്ന് ബിസിനസ് സംരംഭമായ ‘പൂവ്’ ഉപേക്ഷിച്ച് സൗഭാഗ്യ വെങ്കിടേഷ്. മകളുടെ നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു താനൊരു ബിസിനസിലേക്ക് ഇറങ്ങുന്ന കാര്യം നര്‍ത്തകിയും ഇന്‍ഫ്ലുവന്‍സറുമായ സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും പ്രഖ്യാപിച്ചിരുന്നത്. അങ്ങേയറ്റം വേദനയോടെയാണ് ഈ തീരുമാനമെടുത്തതെന്നും സൗഭാഗ്യ പറയുന്നു.

തന്റെ സ്വപ്നങ്ങളില്‍ വിശ്വാസമില്ലാതായതുകൊണ്ടോ, ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതുകൊണ്ടോ അല്ല ബിസിനസ് സംരംഭമായ ‘പൂവ്’ അടച്ചുപൂട്ടുന്നതെന്ന് സൗഭാഗ്യ പറയുന്നു. ചതിയില്‍ കലാശിച്ച ഒരു പങ്കാളിത്തമാണ് ഇതിന് കാരണമെന്നാണ് താരം സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ഒരാളില്‍ വിശ്വാസമര്‍പ്പിച്ചു, പക്ഷേ അവര്‍ ചതിച്ചു, കഠിനാധ്വാനത്തിലൂടെ കെട്ടിപ്പെടുത്തതായിരുന്നു തന്റെ ബിസിനസ്, ഒരു ബ്രാന്‍ഡ് നിലനിര്‍ത്തുക എന്നത് അങ്ങേയറ്റം ശ്രമകരമായ കാര്യമാണ്, സമയം, സ്നേഹം, പണം, ഉറക്കമില്ലാത്ത രാത്രികള്‍ ഇതിനെല്ലാം ഒടുവിലാണ് ഒരു ബ്രാന്‍ഡ് ശക്തി പ്രാപിക്കുന്നത്. പക്ഷേ ഇന്നതിന് ഒരവസാനമായിരിക്കുകയാണ്, നല്‍കിയ വാക്ക് സംരക്ഷിക്കാന്‍ പാര്‍ട്ണര്‍ക്ക് സാധിച്ചില്ല, പൂവിന്റെ ആദ്യദിനം മുതല്‍ തന്നെ തന്നേയും തന്റെ സംരംഭത്തേയും പിന്തുണച്ച എല്ലാവര്‍ക്കുമുള്ള ഒരു മറുപടിയായി ഇത് കാണണമെന്നും സൗഭാഗ്യ പറയുന്നു. 

ബിസിനസില്‍ നമ്മള്‍ കാണിക്കുന്ന സത്യസന്ധത, വിശ്വാസ്യത, ഒന്നും എല്ലാവരും പ്രകടിപ്പിക്കണമെന്നില്ല എന്നതാണ് ഈ തകര്‍ച്ചയിലൂടെ താന്‍ പഠിച്ച പാഠമെന്നും സൗഭാഗ്യ പറയുന്നു. സമാധാനമാണ് പരമപ്രധാനമെന്നും അതില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നതിനു പകരം താന്‍ ഈ ബിസിനസ് സ്വപ്നം ഉപേക്ഷിക്കുകയാണെന്നും സൗഭാഗ്യ പറയുന്നു. ഒരു സംരംഭക എന്ന നിലയില്‍ ഇത് അവസാനമല്ലെന്നും ഈ ചാപ്റ്റര്‍ മാത്രമാണ് താന്‍ അവസാനിപ്പിക്കുന്നതെന്നും സൗഭാഗ്യ.  കൂടുതല്‍ കരുത്തയായി, ഏറ്റവും മികച്ചൊരു സംരംഭവവുമായി വീണ്ടുമെത്തുമെന്നും സൗഭാഗ്യ പറയുന്നു. 

Soubhagya Venkatesh Shuts Down 'Poov' Business After Partner's Betrayal:

Soubhagya Venkatesh is closing her business venture 'Poov' due to betrayal by her partner. She announced this decision with deep sadness on her daughter's fourth birthday, highlighting the challenges of building and maintaining a brand and the painful lesson learned about trust in business.