.
എന്തുപറഞ്ഞാലും വിവാദമാവുകാണെന്നും അതിനാല്‍ ഇപ്പോള്‍ സംസാരിക്കാന്‍ മടിയാണെന്നും രജിനീകാന്ത്. മിണ്ടാതിരുന്നാലും ആളുകള്‍ കളിയാക്കുകയാണെന്നും രജിനീകാന്ത് പറഞ്ഞു. ധര്‍മ്മന്‍ എന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചില്‍ സംസാരിക്കവേയാണ് രജിനീകാന്തിന്‍റെ പരാമര്‍ശങ്ങള്‍.
'സംസാരിക്കാൻ വിളിക്കുമ്പോൾ തന്നെ എനിക്ക് ഇപ്പോൾ മടിയാണ്. കാരണം, ഞാൻ എന്ത് സംസാരിച്ചാലും അത് എനിക്കോ നിങ്ങൾക്കോ ഒരു പ്രശ്നമായി മാറും. എന്തെങ്കിലും വിവാദമുണ്ടാവും. ഞാൻ മിണ്ടാതിരുന്നാൽ, അവൻ എന്താ ഒന്നും മിണ്ടാത്തത് എന്ന് ചോദിച്ച് ആളുകൾ എന്നെ കളിയാക്കും. ഞാൻ സംസാരിച്ചാൽ ഓ ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങി, അങ്ങനെ പറയണ്ടായിരുന്നു എന്നൊക്കെ പറയും.
ഒരുപാട് നാളുകൾക്ക് ശേഷം എനിക്ക് മനസ്സിലായി, നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടമാകില്ല. നമ്മളെ ഇഷ്ടമുള്ളവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടമാവും എന്ന് കരുതുന്നതും വിഡ്ഢിത്തമാണ്. അതുകൊണ്ട് ജാഗ്രതയായിരിക്കണം,' രജിനീകാന്ത് പറഞ്ഞു.
കമൽഹാസന്റെ രാജ്കമൽ ഫിലിംസാണ് രജിനീകാന്തിന്‍റെ ധര്‍മന്‍ നിര്‍മിക്കുന്നത്. താരത്തിന്‍റെ 173-മത് ചിത്രമാണിത്. അശ്വത് മാരിമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.