Image Credit : Instagram
ബിഷപ് നോബിള്‍ ഫിലിപ്പും സോഷ്യല്‍ മീഡിയ താരം രേണു സുധിയും തമ്മിലുളള പ്രശ്നങ്ങള്‍ അറിയാത്ത മലയാളികളുണ്ടാകില്ല. താൻ ഇഷ്ട ദാനം നൽകിയ വസ്തു തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ് നോബിള്‍ രംഗത്തെത്തിയതും നോട്ടീസ് അയച്ചതുമെല്ലാം അക്കാലത്ത് വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ രേണുവും ബിഷപ് നോബിള്‍ ഫിലിപ്പും തമ്മിലുളള പ്രശ്നങ്ങള്‍ അവസാനിച്ചതായി അറിയിച്ച് രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സുധി നിലയത്തിലെത്തിയ ബിഷപ് നോബിളിനൊപ്പം നില്‍ക്കുന്ന ചിത്രവും ഹൃദ്യമായ കുറിപ്പുമാണ് രേണു ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
രേണുവിന്‍റെ കുറിപ്പ് സൈബറിടത്ത് ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് രേണുവിനെ പിന്തുണച്ചും കയ്യടിച്ചും രംഗത്തെത്തുന്നത്. ബിഷപ് നോബിളിനോട് മാപ്പും ഒപ്പും നന്ദിയും പറഞ്ഞുകൊണ്ടാണ് രേണു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. രേണുവിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ...'ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.. സുധിലയത്തില്‍ ഇന്ന് വന്നപ്പോള്‍..അദ്ദേഹത്തിന്‍റെ പ്രാര്‍ഥന എനിക്ക് അനുഗ്രഹം ആണ്. നന്ദി തിരുമേനി. എന്‍റെ ഭാഗത്ത് നിന്നും അങ്ങേയ്ക്ക് ഉണ്ടായ വിഷമത്തിന് മാപ്പ്', എന്നായിരുന്നു രേണു സുധി കുറിച്ചത്.
അതേസമയം രേണുവിന്‍റെ പോസ്റ്റിന് താഴെ മറുപടിയുമായി ബിഷപ് നോബിളുമെത്തി. 'പ്രിയപ്പെട്ട സഹോദരി, രേണുവിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും നിങ്ങൾക്കായി പ്രാർഥിക്കുമെന്നും' ബിഷപ്പ് കുറിച്ചു. രേണുവിന്‍റെ നല്ല മനസിന് നിറഞ്ഞ കയ്യടി എന്നാണ് സോഷ്യല്‍ ലോകത്തെ കമന്‍റുകള്‍.