uthara-sarath

TOPICS COVERED

നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ ഇളയ മകൾ കീർത്തന ശരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞ  മെയ് 31-നാണ് കഴിഞ്ഞത്. ഡോ. അഖിൽ മഹേഷ് ആണ് കീർത്തനയുടെ പ്രതിശ്രുത വരൻ. കളമശ്ശേരിയിലുള്ള  ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങില്‍ സുരേഷ് ഗോപി, ജയറാം, സിദ്ദിഖ്, ലാൽ, വിനീത്, ദേവൻ, ആന്റണി പെരുമ്പാവൂർ തുടങ്ങിയ തിരനിര തന്നെ പങ്കെടുത്തിരുന്നു. 

ചടങ്ങിനിടെ കീർത്തനയുടെ സഹോദരി ഉത്തരയും ഭർത്താവ് ആദിത്യനും ഒന്നിച്ച് 'പവിഴമല്ലി' എന്ന ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ‘സഹോദരിയുടെ വിവാഹനിശ്ചയത്തിന് അവൾക്ക് സർപ്രൈസ് ഒരുക്കിയപ്പോൾ..’ എന്ന അടിക്കുറിപ്പോടെയാണ് ഉത്തര എനര്‍ജെറ്റിക് ഡാൻസ് വിഡിയോ പങ്കുവച്ചത്.

കീർത്തനയും അഖിലും കയ്യടിച്ചുകൊണ്ട് ഡാൻസ് ആസ്വദിക്കുന്നത് വിഡിയോയിൽ കാണാം. പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് വിഡിയോ ഇതിനോടകം കണ്ടത്. 

കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്. 2023ലാണ് ഉത്തരയുടെ വിവാഹം നടന്നത്. ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദധാരിയാണ് ഉത്തര. 

ENGLISH SUMMARY:

Keerthana Sarath, daughter of actress and dancer Asha Sharath, recently had her engagement. This event garnered significant attention due to the presence of numerous South Indian celebrities and a heartwarming dance performance by her sister.