സംസ്ഥാനത്തുനിന്നും ലഹരിമാഫിയയെ തുടച്ചു നീക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’പരിശോധനയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് നടന്‍ ജോയ് മാത്യു. കാരവനിലുള്‍പ്പെടെ പരിശോധന നിര്‍ബന്ധമാക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ മേഖലയിലെ കാരവന്‍ തന്നെയാണോ മന്ത്രി ഉദ്ദേശിച്ചതെന്ന് ചോദിച്ച ജോയ് മാത്യു എല്ലാ മേഖലയിലും കാരവന്‍ ഉപയോഗിക്കുന്നുണ്ടല്ലോയെന്നും പറയുന്നു. സിനിമാക്കാരുടെ കാരവനിലേക്ക് ഓപ്പറേഷന്‍ തൂഫാന് സ്വാഗതമെന്നും ഏത് കാരവന്‍ വേണമെങ്കിലും പരിശോധിക്കാമെന്നും ജോയ് മാത്യു പറയുന്നു. സിനിമാക്കാരുടെ കാരവന്‍ പരിശോധനയ്ക്ക് ആര്‍ജവം കാണിക്കുന്ന സര്‍ക്കാര്‍ എംഎല്‍എ ഹോസ്റ്റലിലും പരിശോധന നടത്താന്‍ ആര്‍ജവം കാണിക്കണമെന്നും പറയുന്നു.
പാര്‍ട്ടിക്കാരില്‍ പലരും ലഹരിയ്ക്ക് അടിമകളാണെന്ന് എംഎല്‍എ ജി. സുധാകരന്‍ തന്നെ പറഞ്ഞത് ഓര്‍മയില്ലേയെന്നും പരിശോധന വ്യാപകമാക്കണമെന്നും ജോയ് മാത്യു പറയുന്നു. താന്‍ പ്രവര്‍ത്തിച്ച ഷൂട്ടിങ് സെറ്റുകളിലെല്ലാം സുതാര്യമായ രീതിയിലാണ് കാരവനുകള്‍ ഉപയോഗിച്ചതെന്നും ചിലതൊക്കെ നിറം പിടിപ്പിച്ചിട്ടുള്ള കഥകളാണെന്നും മറിച്ചുളളവ ഉണ്ടാകാമെന്നും ജോയ് മാത്യു പറയുന്നു.