ആര്‍ത്തവത്തിന്‍റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാസം മൂന്ന് ദിവസം അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന സംസ്ഥാനസര്‍ക്കാരിന്‍റെ പോജക്ട് മെന്‍സ്ട്രല്‍ ഡിഗ്നിറ്റിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രോജക്റ്റിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്. ഇതിനിടയില്‍ ആര്‍ത്തവ അവധിയെക്കുറിച്ച് തന്‍റെ നയം വ്യക്തമാക്കി നടന്‍ അജു വര്‍ഗീസ് കുറിച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അജു തന്‍റെ നിലപാട് പങ്കുവച്ചത്. 

‘ആർത്തവം സ്വാഭാവികമാണ്, എന്നാൽ അത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ എല്ലാ കുട്ടികളും പെട്ടെന്ന് തയ്യാറായി എന്നല്ല അർത്ഥം. നമ്മുടെ മക്കളുടെ സുഖത്തിനും  അന്തസ്സിനുമാണ് നാം മുൻഗണന നൽകേണ്ടത്. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ചെറുപ്പക്കാരായ പെൺകുട്ടികളെ പിന്തുണയ്ക്കുന്നത് ഒരു പ്രിവിലേജല്ല.... അത് ഒരു അനിവാര്യമാണ്’. എന്നാണ് അജു കുറിക്കുന്നത്.

‘ഇന്നലെ ഇല്ലാതിരുന്നതിന്റെ അർഥം നാളെ ഉണ്ടാകാൻ പാടില്ല എന്നല്ലല്ലോ?’ എന്നും അജു കുറിക്കുന്നു. നിരവധി പേരാണ് പിന്തുണയുമായി പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തുവരുന്നത്. 

രാജ്യത്ത് ആദ്യമായാണ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നത്. ഒരുമാസം മൂന്നുദിവസം അവധി നല്‍കാം. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു വി.ഡി.സതീശന്‍ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും സഹായകരമായ നയസമീപനമാണ് ഗവര്‍ണറുടെ പ്രസംഗം ഊന്നി പറഞ്ഞത്.

ENGLISH SUMMARY:

Aju Varghese's stance on menstrual leave for students in Kerala has gone viral, sparking widespread discussion about the 'Menstrual Dignity Project'. His Instagram post emphasizes the importance of supporting young girls during their periods, highlighting that while menstruation is natural, immediate preparedness for independent management isn't always the case.