Image Credit: facebook.com/ActorBalaOfficial
നടന്‍ ബാലയുടെ ഭാര്യ കോകിലയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുടുംബത്തിനൊപ്പം വിപുലമായി ആഘോഷമാണ് പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയത്. പരിപാടിയില്‍ ഭാര്യയോടുള്ള പ്രണയവും വിശ്വാസവും തുറന്നുപറയുകയാണ് ബാല. തന്‍റെ സ്വത്ത് മുഴവന്‍ കോകിലയ്ക്ക് കൊടുത്തെന്നും താന്‍ പാപ്പരാണെന്നുമാണ് ബാല പറയുന്നത്.
പിറന്നാള്‍ സമ്മാനമായി ബാല കോകിലയ്ക്ക് നല്‍കിയ മാലയുടെ വില ചോദിച്ച യൂട്യൂബേഴ്സിനോടാണ് ബാല സ്വത്തിനെ പറ്റി പറഞ്ഞത്. 'മാലയുടെ വില ചോദിക്കേണ്ട, ഞാന്‍ എന്‍റെ സ്വത്തെല്ലാം കോകിലയ്ക്കും ഭാര്യയ്ക്കും കൊടുത്തു. എന്‍റെ കയ്യില്‍ ഒന്നുമില്ല. പാപ്പരാണ്. വേണമെങ്കില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകാം' എന്നാണ് ബാല പറയുന്നത്. സ്വത്തെല്ലാം നല്‍കാന്‍ കോകില എന്താണ് നല്‍കിയതെന്ന് ചോദിക്കുമ്പോള്‍ എന്നെ വിശ്വസിച്ചു എന്നാണ് ബാല പറയുന്നത്.
'വീട്ടില്‍ നിന്നും പുറത്തു പോകണമെന്ന് പറഞ്ഞാല്‍ പോകണം. ഒന്നുമില്ലാത്തയാളാണ് ഞാന്‍' എന്നും ബാല വിഡിയോയില്‍ പറയുന്നുണ്ട്. കോകിലയുടെ കഴുത്തിലെ മാല എട്ടു പവനോളമുണ്ടെന്നും അതിന്‍റെ വില ഒന്‍പത് ലക്ഷത്തോളമാണെന്നും ബാല പറഞ്ഞു. തന്‍റെ കഴുത്തിലെ മാല സ്പടികം കൊണ്ടുണ്ടാക്കിതാണെന്നും കോകില സമ്മാനിച്ചതുകൊണ്ട് അതിന് വിലമതിക്കാന്‍ കഴിയില്ലെന്നും ബാല പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബാല വിഡിയോ ചെയ്തിരുന്നു. പത്തു വർഷമായി ഒരാള്‍ തന്നെ ദ്രോഹിക്കുകയാണെന്നും ഇനിയും തുടര്‍ന്നാള്‍ പരസ്യമായി പ്രതികരിക്കുമെന്നുമാണ് ബാല പറഞ്ഞിരുന്നത്.