nivin-pauly-sobhana

TOPICS COVERED

ഓസ്ട്രേലിയയില്‍ അപ്രതീക്ഷിതമായി കണ്ട താരകുടുംബവുമായുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടി ശോഭന. ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെന്നില്‍ വച്ച് നിവിന്‍ പോളിയേയും കുടുംബത്തേയുമാണ് ശോഭന കണ്ടുമുട്ടിയത്.  ‘എന്നോടൊപ്പം ഇതാരാണെന്നു നോക്കൂ’ എന്ന ആമുഖത്തോടെയാണ് നിവിൻ പോളിയുടെ ഭാര്യയേയും മകളെയും ശോഭന കാണിക്കുന്നത്. തുടര്‍ന്ന് ക്യാമറ മറുവശത്തേക്ക് തിരിച്ചപ്പോള്‍ നിവിൻ പോളിയും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു നിവിൻ പോളി. ‘അപ്രതീക്ഷിത കൂടിക്കാഴ്ച’ എന്ന അടിക്കുറിപ്പോടെയാണ് ശോഭന വിഡിയോ പങ്കുവച്ചത്.

രസകരമായ കമന്‍റുകളും ഈ വിഡിയോയ്​ക്ക് ലഭിക്കുന്നുണ്ട്. നിവിന്‍റെ മകനെ കണ്ട് ‘രണ്ട് നിവിൻ പോളിയോ‘ എന്നാണ് ഒരു കമന്‍റ്. നിവിന്‍റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഇനി വേറെ ആളെ തിരയേണ്ടെന്നും കമന്‍റുകളുണ്ട്. ‘ഒരു ഫ്രെയിമില്‍ രണ്ട് നിവിന്‍‘, ‘നിവിന്‍റെ പിറകില്‍ ബാംഗ്ലൂര്‍ ഡേയ്സിലെ നിവിന്‍‘, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ആണ് അണിയറയില്‍ ഒരുങ്ങുന്ന പുതിയ നിവിന്‍ ചിത്രം. മമിത ബൈജുവാണ് നായിക. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ENGLISH SUMMARY:

Shobana shared moments with the unexpected star family she met in Australia on social media. The actress encountered Nivin Pauly and his family in Brisbane, Australia.