ravimohan-suchithra

Image Credit : Instagram

നടന്‍ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്ത്. രവി മോഹന്‍ മദ്യത്തിനും ലഹരിമരുന്നിനും അടിമയാണെന്നും അദ്ദേഹത്തിന്‍റെ ലഹരി ഉപയോഗത്തില്‍ മനംമടുത്താണ് ആളുകള്‍ താരത്തെ ഉപേക്ഷിച്ച് പോകുന്നതെന്നും സുചിത്ര തുറന്നടിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സുചിത്ര ഈ ആരോപണം ഉന്നയിച്ചത്.

സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ...'രവി മോഹന്‍റെ  വാര്‍ത്താസമ്മേളനം കണ്ട് ആരും അദ്ദേഹത്തെ സഹായിക്കുന്നില്ല എന്നു പറഞ്ഞ കരയുന്ന ആരാധകര്‍ക്കുളളതാണ് ഈ വിഡിയോ. ഈ വാര്‍ത്താസമ്മേളനം പോലും അദ്ദേഹം സ്വബോധത്തിൽ ചെയ്തതല്ല. അദ്ദേഹത്തിന്‍റെ ഉള്ളിലിരിക്കുന്ന മദ്യവും മയക്കുമരുന്നുമാണ് അദ്ദേഹത്തെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. ശരിയാണ് അദ്ദേഹം പറയുന്നതില്‍ കുറച്ചൊക്കെ സത്യമുണ്ട്. എന്നാല്‍ സത്യമല്ലാത്ത പല കാര്യങ്ങളും അദ്ദേഹം വിളിച്ചുപറയുന്നുമുണ്ട്'.

'രവി മോഹന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുളളവര്‍ ചെയ്യേണ്ടത് അദ്ദേഹത്തെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള ചികിത്സയും മാനസികാരോഗ്യത്തിനുള്ള ചികിത്സയും നൽകുക എന്നതാണ്. അല്ലാതെ ആര്‍തിയോടൊപ്പം അദ്ദേഹത്തെ ചേര്‍ത്തുവയ്ക്കണോ അതേ കെനീഷയോടൊപ്പം ചേര്‍ത്തുവയ്ക്കണോ എന്ന് ചര്‍ച്ച ചെയ്യുകയല്ല. മദ്യവും മയക്കുമരുന്നും എപ്പോഴും മുന്നിലേക്ക് വച്ചുകൊടുക്കുന്ന ആളുകളെയാണ് അയാൾ ചുറ്റുംനിർത്തിയിരിക്കുന്നത്. സഹായിക്കണം എന്ന നല്ല ഉദ്ദേശ്യത്തോടെ സമീപിക്കുന്ന എല്ലാവരെയും ആ മനുഷ്യന്‍ ബ്ലോക്ക് ചെയ്യുകയാണ്. പിന്നെ എങ്ങനെയാണ് സഹായിക്കാന്‍ കഴിയുക?'

'രവി മോഹന്‍റെ ലഹരി ഉപയോഗത്തില്‍ മനംമടുക്കുമ്പോഴാണ് ആളുകള്‍ അദ്ദേഹത്തെ വിട്ട് പോകുന്നത്. പിന്നാലെ ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരികയും ചെയ്യും. ഇത്തരത്തില്‍ അദ്ദേഹത്തിന്‍റെ ദുശ്ശീലങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന വലിയൊരു സംഘം ആളുകളാണ് ചുറ്റിലുമുളളത്. മയക്കാനുളള ഒരു ഇഞ്ചക്ഷനും കൊടുത്ത് അദ്ദേഹത്തെ ആശുപത്രിയിലാക്കുകയാണ് വേണ്ടത്. പരസ്യമായി സ്വന്തം വിഴുപ്പലക്കുകയാണ് രവി മോഹന്‍ ചെയ്യുന്നത്. എന്നിട്ട് പത്രസമ്മേളനം വിളിച്ച് പൊതുജനങ്ങളോട് ചൂടായിട്ട് എന്തുകാര്യം'. 

'അയാളും പെണ്‍സുഹൃത്തുമായി വഴക്കായി, ബന്ധം ഉപേക്ഷിക്കേണ്ടിവന്നതില്‍ മറ്റുളളവര്‍ക്ക് മേല്‍ പഴിചാരിയിട്ട് എന്തുകാര്യം? സമൂഹമാധ്യമ ലോകം എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ്, അതിന്മേല്‍ അവര്‍ പ്രതികരിക്കുക തന്നെ ചെയ്യും. ആരും പ്രതികരിക്കരുത്, അല്ലെങ്കിൽ പോസിറ്റീവ് ആയി മാത്രമേ പ്രതികരിക്കാവൂ എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും? ജയം രവി, നിങ്ങൾ ടൈം മെഷീനിൽ കയറി പഴയകാലത്തിലേക്ക് പോയി അയോധ്യയിലെ രാമനെപ്പോലെ ജീവിക്കൂഎന്നും സുചിത്ര പരിഹസിച്ചു.

ENGLISH SUMMARY:

Ravi Mohan is facing serious allegations from singer Suchitra, who claims he is addicted to alcohol and drugs. Suchitra stated that people are distancing themselves from the actor due to his substance abuse issues, sharing her accusations through a social media video.