ഇന്ത്യന്‍ സിനിമകളോടുള്ള ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ സ്നേഹം പ്രസിദ്ധമാണ്. അല്ലു അര്‍ജുന്‍റെ 'പുഷ്പ'യിലെ രംഗങ്ങള്‍ അനുകരിക്കുന്ന അദ്ദേഹത്തിന്‍റെ വിഡിയോകള്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ വാര്‍ണറിന്‍റെ കണ്ണുകള്‍ മോളിവുഡിലേക്കാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ആസിഫ് അലി ചിത്രം 'കിഷ്കിന്ധാകാണ്ഡ'ത്തിന്‍റെ വിഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ബോര്‍ഗസ് ആന്‍ഡ്രേ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും 'കിഷ്കിന്ധാകാണ്ഡ'ത്തെ പറ്റി പങ്കുവച്ച വിഡിയോ ആണ് വാര്‍ണര്‍ സ്റ്റോറിയാക്കിയത്. മലയാളം ത്രില്ലര്‍, ഹൊറര്‍ സിനിമകള്‍ മികച്ചതാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ഇനി മലയാളം താരങ്ങളെ അനുകരിച്ച് വാര്‍ണര്‍ രംഗത്തെത്തുമോ എന്നാണ് മലയാളികള്‍ ചോദിക്കുന്നത്.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡം 2024ലെ ഏറ്റവും ജനപ്രീതി നേടിയ മലയാളം ചിത്രങ്ങളിലൊന്നാണ്. ബാഹുൽ രമേശ് ആണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.