കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കത്തെ ട്രോളി തമിഴ് സംവിധായകന്‍ ആര്‍.ജെ ബാലാജി. കേരളത്തില്‍ നിരവധി പേര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ബാലാജിയുടെ പരമാര്‍ശം. സൂര്യ നായകനായ പുതിയ ചിത്രം കറുപ്പിന്‍റെ കേരള പ്രീ റിലീസ് ഇവന്‍റിനിടെയായിരുന്നു വാക്കുകള്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സൂര്യ അടക്കമുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു.
സൂര്യയും കേരളവും തമ്മിലുള്ള ബന്ധം പറയുമ്പോഴാണ് ബാലാജി മുഖ്യമന്ത്രി ചര്‍ച്ച പരാമര്‍ശിച്ചത്. 'കേരളും തമിഴ്നാടും തമ്മില്‍ ഒരുപാട് കണക്ഷനുണ്ട്. പലതും ഒരു പോലെയാണ്. തമിഴ്നാട്ടില്‍ ഒരുപാട് പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ മുഖ്യമന്ത്രിയാന്‍ ശ്രമിച്ചു. ഇവിടെ ഒരു പാര്‍ട്ടിയില്‍ നിന്നും നിരവധി പേര്‍ സിഎം ആകാന്‍ ശ്രമിക്കുന്നു. ഞങ്ങള്‍ക്ക് നല്ല സിഎമ്മിനെ കിട്ടി, നിങ്ങള്‍ക്കും വേഗം നല്ല സിഎമ്മിനെ കിട്ടട്ടെ' എന്നായിരുന്നു ബാലാജിയുടെ വാക്കുകള്‍. ഇതുപോലെയാണ് സൂര്യയോടുള്ള പ്രണയം എന്നും ബാലാജി പറഞ്ഞു.
ബാലജിയുടെ വാക്കുകള്‍ ചടങ്ങിയെത്തിയവര്‍ വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്. പിന്നാലെ വാക്കുകള്‍ സോഷ്യല്‍ മീഡയയിലും വൈറലായി. സൂര്യയ്ക്കൊപ്പം തൃഷയും ഒന്നിക്കുന്ന ചിത്രമാണ് കറുപ്പ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. സൂര്യക്കും തൃഷയ്ക്കും പുറമെ ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മേയ് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.